ബോസ്റ്റൺ മാരത്തോണില്‍ പുരുഷന്മാർക്ക് മാത്രമേ പങ്കെടുക്കാവൂ എന്നായിരുന്നു ആചാരം! കാതറിൻ ആചാരം തെറ്റിച്ച് ഓടി

#TopFacebookPost

1967- ബോസ്റ്റൺ മാരത്തോൺ! പുരുഷന്മാർക്ക് മാത്രമേ പങ്കെടുക്കാവൂ. അതായിരുന്നു അവിടത്തെ ആചാരം ! അന്നുപക്ഷേ, കാതറിൻ സ്വൈറ്റ്സർ എന്ന യുവതി ആചാരം തെറ്റിച്ച് ഓടി. അവിടത്തെ ഒരു ‘നെഞ്ചത്തു ചവിട്ടിയേ പറ്റൂ’. പുരുഷ ഒഫീഷ്യൽ അവളെ തടയാനും പിടിച്ചുവെക്കാനും അവളുടെ രജിസ്റ്റർ നമ്പർ പറിച്ചെടുക്കാനും ശ്രമിച്ചു.

എങ്കിലും, കാതറിൻ ഓട്ടം പൂർത്തിയാക്കുക തന്നെ ചെയ്തു. അഞ്ചു വർഷങ്ങൾക്കു ശേഷം 1972ൽ, ബോസ്റ്റണിലെ ആചാരം അവസാനിപ്പിക്കപ്പെട്ടു ! സ്ത്രീകൾക്ക് ബോസ്റ്റൺ മാരത്തോണിൽ പങ്കെടുക്കാനുള്ള വിലക്ക് നീക്കപ്പെടുക തന്നെ ചെയ്തു !

അങ്ങനെ ചരിത്രത്തിന്‍റെ കുപ്പത്തൊട്ടിയിലെറിയപ്പെട്ട എത്രയോ മനോഹരമായ ആചാരങ്ങൾ !


_ പി ജി പ്രേംലാല്‍

Leave a Reply