മൃതദേഹം ദഹിപ്പിച്ചു കടലിൽ നിമഞ്ജനം ചെയ്തത് മതാചാരപ്രകാരമല്ലെന്ന് ഞങ്ങളോട് പറഞ്ഞു തരൂ

#TopFacebookPost

മതരഹിത യുക്തികൾ നിങ്ങൾ മനസ്സിലാക്കുന്നതിനും അപ്പുറത്താണ് സഖാക്കളെ. നജ്മൽ ബാബുവെന്ന ജോയിച്ചേട്ടൻ മരിച്ചിട്ട് ഇന്നലെ ഒക്ടോബര്‍ 8ന് അഞ്ച് ദിവസം കഴിഞ്ഞു…” ഞങ്ങളുടെ കുടുംബത്തിലെ ആരേയും മതാചാരപ്രകാരം ഇതുവരെ മറവ് ചെയ്തിട്ടില്ല… അതുപോലെ ജോയിയേയും ഒരാചാരവും ഇല്ലാതെ മറവു ചെയ്യും” എന്ന് പറഞ്ഞവർ ആ മനുഷ്യനോട് ചെയ്തത് അറിയുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയുണ്ട്…

ഫാസിസത്തോട് സന്ധിയില്ലാ സമരം ചെയ്ത ആ മനുഷ്യൻ, നിർജീവമായ തന്‍റെ ശരീരം കൊണ്ടുപോലും ആ സമരം തുടരാൻ ആഗ്രഹിച്ചതിന്‍റെ ഫലമായിരുന്നു അദ്ദേഹത്തിന്‍റെ ഇസ്ലാം മത സ്വീകരണവും, ചേരമാൻ ജുമാ മസ്ജിദിലെ കബറിടമെന്ന സ്വപ്നവും…

മതാചാരങ്ങൾ ഒന്നുമില്ലാതെ സഹോദരന്‍റെ വീടിന്‍റെ തെക്കെ പറമ്പിൽ ദഹിപ്പിച്ച മൃതദേഹം, കൃത്യം അഞ്ചിന്‍റെ അന്ന് കടലിൽ നിമഞ്ജനം ചെയ്തത് മതാചാരപ്രകാരമല്ല എന്ന് ഞങ്ങളോട് പറഞ്ഞു തരൂ… ബന്ധുക്കളെയും അയൽവാസികളെയും വിളിച്ചു കൂട്ടി നടത്തിയ മതരഹിത അസ്ഥി സഞ്ചയനം അതിമനോഹരമായി എന്നാണ് വ്യക്തിപരമായ അഭിപ്രായം… മൂത്ത ചേട്ടൻമാർ ജീവിച്ചിരിക്കുന്നത് കൊണ്ട് മതരഹിത അടിയന്തിരം നടത്തുന്നില്ല എന്ന് കരുതുന്നു… മതരഹിത- ആചാരരഹിത പുലവീടൽ, ബലിതർപ്പണം, ആണ്ടുബലി എന്നിവ പ്രതീക്ഷിച്ചു കൊണ്ട്…

ഒരു പാവം അടിയന്തിരാവസ്ഥ തടവുകാരന്‍റെ സുഹൃത്ത്.


_ റിജോയ് കെ ജെ

Leave a Reply