PSCയെ തൊടില്ല, തൊട്ടാൽ വ്യാപം അഴിമതിയേക്കാൾ ഭീകരം

കോളേജിലെ കുത്ത് ആ വഴിക്ക് തന്നെ അവസാനിച്ചു തീരും. PSCയെ തൊടില്ല. തൊട്ടാൽ വ്യാപം അഴിമതിയേക്കാൾ ഭീകരമായ പലതും പുറത്ത് വരും…


റെനി ഐലിന്‍

പി.എസ്.സി പരീക്ഷയുടെ സുതാര്യത നേരത്തെ ചോദ്യം ചെയ്യപ്പെട്ടതാണ്. സ്വകാര്യ കോച്ചിംഗ് സെന്റർ പ്രസിദ്ധീകരിച്ച ഗൈഡിലെ ചോദ്യം അതുപോലെ PSCയും പകർത്തുക, OMR ഷീറ്റ് സൂക്ഷിക്കുന്ന മുറിയിൽ കയറി സ്വന്തം സ്ഥാനക്കയറ്റ പരീക്ഷയുടെ മാർക്ക് ജീവനക്കാരി തന്നെ തിരുത്തുക, ഓഫീസിലെ പണം മോഷ്ടിച്ച ജീവനക്കാരൻ കേസെടുത്തപ്പോൾ ആരും കാണാതെ മേശവലിപ്പിൽ തിരിച്ച് കൊണ്ടുവച്ച് കേസൊതുക്കി (ലിസ്റ്റ് അപൂർണ്ണം).

യൂണി. കോളേജിലെ സംഗതി Sfiയിൽ മാത്രം ഒതുങ്ങുന്നതല്ല. കോപ്പിയടിക്ക് കൂട്ടു നിൽക്കുന്ന ഇടതുപക്ഷ അധ്യാപക യൂണിയൻ, അനധ്യാപക യൂണിയൻ, പിന്നെ PSCയിലെ ലോക തുരപ്പന്മാർ ഇവരെല്ലാം കൂടിച്ചേർന്ന ഒരു വലിയ മാഫിയ കൂട്ടുകെട്ടാണ്. അത് വെറുതെ ഉണ്ടായതല്ല. കേരളത്തിലെവിടെ പ്രശ്നമുണ്ടായാലും തലസ്ഥാന നഗരി കത്തിക്കാൻ ആളെ എളുപ്പത്തിലിറക്കുന്ന രണ്ട് സ്ഥലമാണ് യൂണി.കോളേജ് പിന്നെ അതിന്റെ തന്നെ തൊട്ടു മുന്നിലുള്ള സംസ്കൃത കോളേജ്. പിന്നെ പോരാത്തതിന് ആർട്സ് കോളേജിൽ നിന്നും വരുത്തുന്നു.

ഇവിടെയുള്ള കുട്ടി നേതാക്കൾക്ക് ‘കാമ്പസ് ഇന്റർവ്യൂ’ ഇല്ലാതെ ഗുണ്ടാപ്പണിയുടെ വ്യാപ്തി നോക്കി പ്ലേസ്മെന്റ് കൊടുക്കുന്നത് PSC വഴിയാണ്. ആയതിനാൽ തന്നെ യൂണി. കോളേജിലെ കുത്ത് ആ വഴിക്ക് തന്നെ അവസാനിച്ചു തീരും. PSCയെ തൊടില്ല. തൊട്ടാൽ വ്യാപം അഴിമതിയേക്കാൾ ഭീകരമായ പലതും പുറത്ത് വരും.

Leave a Reply