പൈലറ്റിനെ തിരിച്ചു തന്നതുപോലെ മസൂദ് അസറിനെ തിരിച്ചു തന്നുകൂടേയെന്ന് ചോദിക്കുന്നവർ മറക്കുന്നൊരു കാര്യമുണ്ട്

ഇന്ന് നമ്മുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ സാക്ഷാൽ അജിത് ഡോവലിന്റെ നേരിട്ടുള്ള അകമ്പടിയോടെയായിരുന്നു അയാളെ അഫ്ഗാനിസ്താനിലെ താലിബാൻകാരുടെ കൈകളിൽ ഏൽപ്പിച്ചത്. പത്താൻകോട്ടിലും ഉറിയിലും പുൽവാമയിലും ഭീകരാക്രമണങ്ങൾ നടന്ന സമയങ്ങളിലെല്ലാം സുരക്ഷാ ചുമതല ഇതേ ഡോവലിനായിരുന്നു !


ആനന്ദ് പട്‌വര്‍ദ്ധന്‍

ഇമ്രാൻ ഖാൻ പൈലറ്റിനെ തിരിച്ചു തന്നതു പോലെ മസൂദ് അസർ എന്ന ഭീകരനെയും അദ്ദേഹത്തിന് തിരിച്ചു തന്നുകൂടേ ” എന്ന് ആളുകൾ ഇപ്പോൾ ചോദിക്കുന്നുണ്ട്. എന്നാൽ , അവർ മറന്നു പോകുന്ന ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. (ടെലിവിഷൻ ചാനലുകാർ നടത്തുന്ന ഏക പക്ഷീയമായ കണ്ഠക്ഷോഭത്തിന്നിടയിൽ അത്തരം മറന്നു പോകലുകൾ സ്വാഭാവികമെങ്കിലും) ഇതേ കൊടും ഭീകരൻ മസൂദ് അസർ ഇന്ത്യൻ ജയിലിൽ കഴിഞ്ഞ വ്യക്തിയാണ്. അയാളുമായി ഒരു ധാരണയുണ്ടാക്കുകയും മസൂദിനെ ജയിലിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തത് ബി.ജെ.പി സർക്കാർ ആയിരുന്നു.

ഇന്ന് നമ്മുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ സാക്ഷാൽ അജിത് ഡോവലിന്റെ നേരിട്ടുള്ള അകമ്പടിയോടെയായിരുന്നു അയാളെ അഫ്ഗാനിസ്താനിലെ താലിബാൻകാരുടെ കൈകളിൽ ഏൽപ്പിച്ചത്. പത്താൻകോട്ടിലും ഉറിയിലും പുൽവാമയിലും ഭീകരാക്രമണങ്ങൾ നടന്ന സമയങ്ങളിലെല്ലാം സുരക്ഷാ ചുമതല ഇതേ ഡോവലിനായിരുന്നു !


:.
ഇതേ ഡോവലാണ് എൻ.ഐ.എയെ ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു വ്യാജസാക്ഷ്യത്തിലൂടെ രോഹിത് വെമുല ദലിത് സമുദായാംഗമല്ലെന്ന് പ്രഖ്യാപിച്ചത്. ദേശീയ സുരക്ഷാ ഉപദേശകന്റെ ജോലിയുടെ ഭാഗമായിരുന്നോ അത്?

സർക്കാരിന്റെ ഓരോ ഉത്തരവാദപ്പെട്ട മുഖ്യസ്ഥാനത്തും ബി.ജെ.പി നിയമിച്ചത് വിശ്വാസ്യതയും കാര്യക്ഷമതയും തീരെ കുറവായ മോദി – ഷാ ഭക്തരെയായിരുന്നു. റിസർവ്വ് ബാങ്കിൽ അട്ടിമറി നടപ്പാക്കാനായി അവർ രഘുറാം രാജനെ പുറത്ത് ചാടിച്ചു. ഇത് പോലെയുള്ള ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും ഇനിയും എടുത്തുകാട്ടാൻ എനിക്ക് സാധിക്കുമെങ്കിലും, എന്റെ ഒരു പിടി ഫേസ് ബുക്ക് സുഹൃത്തുക്കളെ യുക്തി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിനുമപ്പുറം പ്രയോജനകരമായ ജോലികൾ വേറെയും ഒരുപാട് ചെയ്യാനുള്ളത് കൊണ്ട് , തൽക്കാലം ഞാൻ ഇവിടെ നിർത്തട്ടെ.


പരിഭാഷ_ കെ എം വേണുഗോപാലൻ

Leave a Reply