ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് RSS ഗുഢപദ്ധതി

കേന്ദ്രീകൃത ഭരണ സംവിധാനം രാജ്യത്തിന്റെ നിലനില്‍പ് അപകടത്തിലാക്കും…..


പി എ കുട്ടപ്പന്‍

ഇന്ത്യൻ ജനാധിപത്യത്തേയും ഫെഡറൽ തത്വങ്ങളെയും നിരാകരിച്ച് ഹിന്ദു ദേശീയ വാദം അരക്കിട്ടുറപ്പാക്കുന്ന RSSന്റെ ഹിഡൻ അജണ്ടയാണ് ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതിയിലൂടെ BJP സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്. അധികാര കേന്ദ്രീകരണവും ഒറ്റകക്ഷി ഭരണവും ഇന്ത്യൻ ഭരണഘടനയുടെ അടിത്തറ തകർക്കും.

ഭാഷാ ദേശീയതകളെ ഇല്ലായ്മ ചെയ്തു, വൈവിധ്യങ്ങളെ കുഴിച്ചുമൂടി, ഹിന്ദുത്വ ദേശ രാഷ്ട്ര സങ്കല്‍പത്തിലൂന്നിയ ഫാസിസത്തിന്റെ വ്യാപനം അതു ലക്ഷ്യം വെക്കുന്നു. കേന്ദ്രീകൃത ഭരണ സംവിധാനം രാജ്യത്തിന്റെ നിലനില്‍പ് അപകടത്തിലാക്കും.

ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഭരണകൂടം നാല് അധികാരത്തിലേക്ക് ചുരുങ്ങണം. 1 രാജ്യരക്ഷ, 2 വിദേശകാര്യം, 3 നാണയ വ്യവസ്ഥ, വാർത്താവിനിമയം. ഈ നാല് കാര്യങ്ങൾ കേന്ദ്രത്തിൽ നിക്ഷിപ്തമാക്കി ബാക്കിയെല്ലാം സംസ്ഥാനങ്ങൾക്ക് വിട്ടു നല്‍കി ആരോഗ്യകരമായ ഭാഷാ ദേശീയതകളുടെ കോൺഫെഡറേഷനായിരിക്കണം ഇന്ത്യാ രാജ്യം. ജനാധിപത്യത്തിന്റെ പൂർത്തീകരണം സാധ്യമാക്കണം.

RSS മുന്നോട്ടു വെക്കുന്ന ഹിന്ദു രാഷ്ട്ര സങ്കല്‍പം രാജ്യത്തേയും ജനങ്ങളെയും വിഘടിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
Cartoon_ Courtesy

Leave a Reply