ഭരണകൂടത്തിന്റെ നുണപ്രചരണങ്ങൾക്ക് മറുപടി നൽകാൻ മുന്നിട്ടിറങ്ങുക

കർഷകസമരം മുഴുവൻ ഇന്ത്യക്കായിട്ടായിരുന്നെങ്കിൽ, വിഴിഞ്ഞം തീരദേശവാസികളുടെ സമരം മുഴുവൻ കേരളീയർക്കും വേണ്ടിയാണ്. തലസ്ഥാന നഗരത്തെ ഉപരോധിക്കുന്നതിലേക്ക് ഈ സമരം വളരട്ടെ! വികസനത്തിന്റെ പേരിൽ നടക്കുന്ന തീരത്തിന്റെ സ്വകാര്യവൽക്കരണവും, മോദിയുടെ സ്വപ്നമായ സീ ബ്ലൂ പദ്ധതിയുടെ ഭാഗമായ വിഴിഞ്ഞം പദ്ധതി അദാനിയുടെ ആസ്ത്രേലിയൻ നഷ്ടം നികത്താൻ കൂടിയാണ്. കർഷക സമരത്തെ തകർക്കാൻ മോദിയും സംഘവും നടത്തിയ വൃത്തികെട്ട കളിയുടെ ഫോട്ടോ കോപ്പിയാണ് വിഴിഞ്ഞം സമരത്തിനെതിരെ പിണറായി സംഘം പയറ്റുന്നത്.

ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ പിണറായി സംഘത്തെ തള്ളികളയുമ്പോൾ കൂട്ടാളികളായി ബിജെപിയും, ഉണ്ട് ഇല്ല എന്ന് പറഞ്ഞ് കോൺഗ്രസും അടങ്ങുന്ന എല്ലാ പിന്തിരിപ്പൻമാരുടേയും, ഐക്യമുന്നണി രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അതിവിശാലമായ വിഴിഞ്ഞം സമരസഹായ – ഐക്യദാർഢ്യസമതികൾ എല്ലാ പ്രദേശത്തും കെട്ടിപ്പടുക്കാൻ നമുക്ക് മുന്നിട്ടിറങ്ങാം. വിഴിഞ്ഞം തീരദേശ ജനത നടത്തുന്ന സമരത്തിൽ ഭിന്നിപ്പ് പടർത്താൻ പോലീസും, ഭരണകൂടവും നടത്തുന്ന നുണപ്രചരണങ്ങൾക്ക് മറുപടി നൽകുക എന്നാൽ ഐക്യദാർഢ്യസമിതികൾ രൂപീകരിക്കുക എന്നതാണ്. അതിനായി മുന്നിട്ടിറങ്ങണമെന്ന് എല്ലാ ദേശങ്ങളിലേയും സാമൂഹ്യ രാഷ്ട്രീയ സംസ്കാരികപ്രവർത്തകരും, പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ആർ.ഡി.എഫ് കേരളം
28 Nov 2022

Follow us on | Facebook | Instagram Telegram | Twitter