ആസാദി, ഒരു ചിന്ത
രാഷ്ട്രീയത്തടവുകാരുടെ കവിതകൾ
ഭീമാ കൊറേഗാവ് (എൽഗാർ പരിഷദ്) കേസിൽ മുംബൈ തലോജ ജയിലിലടക്കപ്പെട്ട അഭിഭാഷകൻ സുരേന്ദ്ര ഗാഡ്‍ലിങും വിദ്രോഹി മാഗസിൻ എഡിറ്ററും മനുഷ്യാവകാശ പ്രവർത്തകനുമായ സുധീർ ധാവ്‌ലെയും അവരെ ഭരണകൂടം തടവിലാക്കിയതിന്റെ അഞ്ചാം വാർഷികത്തിൽ എഴുതിയ കവിതകൾ;
ഒരു ചിന്ത
സുരേന്ദ്ര ഗാഡ്‍ലിങ്, ജൂൺ 6, 2023
നിനക്ക്
എവിടെ “ചിന്ത”
അവിടെ “ശൗചാലയം”…
എനിക്ക് “ജയിൽ”.
സന്തുഷ്ടനാണ്.
നീയോ?… “ചിന്തി”യ്ക്കു.
വിവർത്തനം: നിഹാരിക പ്രദോഷ്
ആസാദി
സുധീർ ധാവളെ, ജൂൺ 6, 2023
1826+ ദിനങ്ങൾ
ആസാദി
നീയില്ലാതെ…
സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന
നിങ്ങൾ
ഇത് ഓർത്തോളു
സ്വപ്നങ്ങൾക്കും
പ്രത്യാശകൾക്കും
ബന്ധനമെന്നൊന്നില്ല
കാലഹരണപ്പെടുന്നുമില്ല
വിവർത്തനം: കെ മുരളി