പോലീസിന്റെ മെഗാഫോണും കയ്യിലേന്തി ശബരിമല നിയന്ത്രിക്കുന്നത് ആരാ ?

പോലീസിന്റെ മെഗാഫോണും കയ്യിലേന്തി വത്സന്‍ തില്ലങ്കേരി ശബരിമല നിയന്ത്രിക്കുന്നു എന്നൊക്കെ വാര്‍ത്ത കണ്ടപ്പോള്‍ “വത്സന്‍ തില്ലങ്കേരി” എന്നൊന്ന് ഗൂഗിള്‍ ചെയ്തു നോക്കി.

കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനെ വത്സന്‍ തില്ലങ്കേരി ന്യായീകരിച്ചു. മോദിയുടെ ഗുജറാത്തില്‍ നടന്നതടക്കമുള്ള കൊലകള്‍ നടത്തുന്നതിനെ വത്സന്‍ തില്ലങ്കേരി ന്യായീകരിച്ചു. കണ്ണൂരിലെ ആര്‍.എസ്.എസ് അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും സൂത്രധാരനായി സി.പി.എം ചൂണ്ടിക്കാണിക്കുന്ന വ്യക്തിയാണ്‌ വത്സന്‍ തില്ലങ്കേരി.

ശബരിമലയിലെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ചുമതല വത്സന്‍ തില്ലങ്കേരി വഹിക്കുന്നു. സി.പി.എം പ്രവര്‍ത്തകന്‍ കെ വി യാക്കൂബിന്റെ കൊലപാതക കേസ്സിലെ പ്രതിയാണ് വത്സന്‍ തില്ലങ്കേരി. മാറാട് കേസില്‍ മത സ്പര്‍ദ്ധ വളര്‍ത്തിയതിനു പോലീസ് കേസെടുത്തിട്ടുള്ള വ്യക്തിയാണ് വല്‍സന്‍ തില്ലങ്കേരി എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ പി വി മുഹമ്മദിനെ കൊന്ന കേസില്‍ ഒന്നാം പ്രതിയാണ് വത്സന്‍ തില്ലങ്കേരി തുടങ്ങി നിരവധി വാര്‍ത്തകള്‍ കണ്ടു .

എന്നാലും ഇന്നത്തെ അദ്ദേഹത്തിന്റെ എന്തോ ആചാര ലംഘനം ദേവസ്വം ബോര്‍ഡ് അന്വേഷിക്കും എന്ന് കണ്ടതോടെ ആശ്വാസമായി, ഒടുവില്‍ കുടുങ്ങിയല്ലോ.


_ ടി ടി ശ്രീകുമാർ
#FbToday

Leave a Reply