അവര്‍ യുദ്ധം ചെയ്യട്ടെ, നമുക്ക് ദോസ്തുകളായിക്കൂടെ…
അവര്‍ യുദ്ധം ചെയ്യട്ടെ, നമുക്ക് ദോസ്തുകളായിക്കൂടെ… ഞാന്‍ ചോദിച്ചു…
റൂന്‍ ഹാമിസ് എഴുതുന്നു…
ദുബായിലെ ഒരു പാക് ഡ്രൈവറുടെ ടാക്സിയില്‍ ഇപ്പോള്‍ കയറിയതേ ഉള്ളൂ.
ഇന്ത്യ പാക്കിസ്ഥാനില്‍ ബോംബിട്ടെന്നു കേള്‍ക്കുന്നു. ? സംസാരത്തിനിടെ അയാള്‍ ചോദിക്കുന്നു.
ഉം. ഞങ്ങളും കേട്ടു.
യുദ്ധം ഉണ്ടാക്കുന്നത്, അതിന്റെ ഫായിദ അനുഭവിക്കുന്നത് ആരെല്ലാമാനെന്നരിയാമോ. ?
ഇരുവശത്തും ഉള്ള ആംആദ്മിയ്ക്ക് മാത്രമേ അതുകൊണ്ട് നഷ്ടം ഉള്ളൂ. മറ്റുചിലര്‍ക്ക് അത് ലാഭകച്ചവടം ആണ്.
അയാള്‍ ഡ്രൈവിംഗിനിടെ സംസാരം തുടര്‍ന്നു.
പൊളിറ്റിക്കല്‍ ലീഡെര്‍സ്, വെപ്പണ്‍ എക്സ്പോര്ട്ടിംഗ് കണ്ട്രീസ്… ബ്രോക്കെര്‍സ് ഇവര്‍ക്കെല്ലാം യുദ്ധം ഉണ്ടാകുന്നത് ലാഭം തന്നെയല്ലേ. അയാളെ ശരിവെച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
പിന്നെയും അയാള്‍ നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്നു. യുദ്ധമില്ലാതെ ജീവിക്കുന്ന രാജ്യങ്ങളെ കുറിച്ച്… യുദ്ധത്താല്‍ വലയുന്ന ജനതകളെ കുറിച്ച്…
എനിക്ക് ഇറങ്ങേണ്ട സ്ഥലമെത്തി.
അവര്‍ യുദ്ധം ചെയ്യട്ടെ, നമുക്ക് ദോസ്തുകളായിക്കൂടെ…
ഞാന്‍ ചോദിച്ചു.
സരൂര്‍ ഭയ്യാ… എന്നു പറഞ്ഞുകൊണ്ട് അയാള്‍ എന്‍റെ കൈ, രണ്ടു കൈകള്‍ കൊണ്ടും ചേര്‍ത്തു പിടിച്ചു.
ഒരു ബോംബ് സ്ഫോടനത്തെ പോലും നിഷ്പ്രഭമാക്കുന്ന തിളക്കമുണ്ടായിരുന്നു
ആ പാക്കിസ്ഥാന്‍ സുഹൃത്തിന്റെ കണ്ണുകളില്‍…