സിദ്ദിഖ് കാപ്പൻ്റെ മോചനമാവശ്യപ്പെട്ട് കേരളമൊന്നങ്കം രംഗത്തുവരണം
ഹത്രാസ് ബലാത്സംഗക്കൊല റിപ്പോര്‍ട്ട് ചെയ്യാനായി പോയ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ യു.പി പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ട് 4 മാസം കഴിഞ്ഞു. യു.എ.പി.എ ഉള്‍പ്പെടെ കടുത്ത വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സുപ്രീം കോടതി അനന്തമായി നീട്ടിവെക്കുന്ന അവസ്ഥയുണ്ട്. സിദ്ദീഖിന്റെ ഉമ്മ അത്യന്തം അവശയായി ആശുപത്രിയിലും വീട്ടിലും കഴിയുന്നു. അവർ നിരന്തരം മകനെ അവര്‍ തിരക്കുകയാണ്. വീഡിയോ കോണ്‍ഫ്രന്‍സില്‍ പോലും പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്.
പത്രപ്രവർത്തക യൂണിയൻ നൽകിയ ഇടക്കാല ജാമ്യ അപേക്ഷയും ഫലം കണ്ടിട്ടില്ല. സിദ്ദീഖിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാണ് യുപി അധികൃതർ സുപ്രീം കോടതിയില്‍ കേസ് നീട്ടിവെപ്പിക്കുന്നത്. സിദ്ദീഖിന് ജാമ്യം നല്‍കണമെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ കേരളം ഒന്നടങ്കം രംഗത്ത് വരണമെന്നും ആവശ്യപ്പെട്ട് കാപ്പൻ്റെ കുടുംബാംഗങ്ങള്‍ ഫെബ്രുവരി 9ന് മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തും.
_സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമിതിയുടെ പത്രപ്രസ്താവനയിൽ നിന്നും