ടിക് ടോക്; ഓഡിഷന് വിളിക്കപ്പെടാത്ത അഭിനേതാക്കളുടെ വിപ്ലവം

നിങ്ങളുടെ സാമൂഹിക മാധ്യമ ഓഡിഷൻ വിളികൾ എത്തിപ്പെടാത്ത അഭിനേതാക്കളുടെ ഒരു വലിയ സമൂഹം ഇന്നാട്ടിൽ ജീവിച്ചിരുപ്പുണ്ടെന്ന് തെളിയിച്ച വിപ്ലവമായിരുന്നു ടിക് ടോക്…


റെജി ദേവ്

ടിക് ടോക് നിരോധിച്ചു. അഭിനയം എന്നത് താര രാജ സന്തതികൾക്കോ മറ്റുള്ളവർക്കോ പാരമ്പര്യമായി കിട്ടുന്ന ഒന്നല്ലെന്നും, നിങ്ങളുടെ സാമൂഹിക മാധ്യമ ഓഡിഷൻ വിളികൾ എത്തിപ്പെടാത്ത അഭിനേതാക്കളുടെ ഒരു വലിയ സമൂഹം ഇന്നാട്ടിൽ ജീവിച്ചിരുപ്പുണ്ടെന്നും തെളിയിച്ച വിപ്ലവമായിരുന്നു ടിക് ടോക്.

നിങ്ങളുടെ അഭിനേതാക്കൾക്കായുള്ള സാമൂഹിക മാധ്യമ ഓഡിഷനുകൾ വഴി, പതിനേഴു വയസ്സുള്ള വെളുത്ത പെൺകുട്ടികളെയും, നിർമാതാക്കളുടെയും തിരക്കഥാകൃത്തുക്കളുടെയും സന്താനങ്ങളെയും തിരഞ്ഞെടുക്കുമ്പോൾ ടിക് ടോക് നിങ്ങൾക്ക് മുൻപിൽ തുറന്നിട്ട കാഴ്ചകൾ മറച്ചുപിടിക്കാൻ കഴിയില്ല. പുരോഗമന രാഷ്ട്രീയം പറയുന്ന സിനിമാ പ്രവർത്തകർക്ക് പ്രത്യേകിച്ചും.

Leave a Reply