നോക്കൂ, പോണ്ടിയിൽ ‘മഞ്ഞ’ പൂക്കുന്ന ഒരു കാലമുണ്ട്

“അന്ന്,
ഇടവഴികൾ കൂടി
ഇഴപിരിയാത്ത പാതയിൽ
കൂടിയിരുന്നത്
പാട്ട് പറഞ്ഞത്
കലഹിച്ചത്
സമരം ചെയ്തത്
പ്രണയിച്ചത്
ചുംബിച്ചത്
നമ്മളായിരുന്നു… ”


കവിത | ശ്രുതീഷ് കണ്ണാടി

നോക്കൂ,
പോണ്ടിയിൽ
‘മഞ്ഞ’ പൂക്കുന്ന ഒരു കാലമുണ്ട്…
എല്ലാ നിറങ്ങളും
മഞ്ഞയാകുന്ന ഒരു കാലം…
നമ്മളാകുന്ന കാലം !
നിറങ്ങളില്ലാതാകുന്ന
കാലം…
നിറങ്ങളെല്ലാം ഒന്നാകുന്നൊരു
കാലം

അന്ന്,
ഇടവഴികൾ കൂടി
ഇഴപിരിയാത്ത പാതയിൽ
കൂടിയിരുന്നത്
പാട്ട് പറഞ്ഞത്
കലഹിച്ചത്
സമരം ചെയ്തത്
പ്രണയിച്ചത്
ചുംബിച്ചത്
നമ്മളായിരുന്നു
മഞ്ഞമരച്ചോട്ടിൽ ആയിരുന്നു…

ഇന്ന്,
ഇരുണ്ട രാത്രികളിലെ
മഞ്ഞ വെളിച്ചം
മഞ്ഞ വഴികൾ
മഞ്ഞ ഗോവണികൾ
എണ്ണിയാൽ തീരാത്ത കുറേ മഞ്ഞകൾ
മാത്രം ബാക്കിയാകുന്നു…

എസ്ജെ
പട്ടികൾ
വാട്ടർ ടാങ്ക്
വേലു അണ്ണൻ
പോൺലെ
ലെമൺ ടീ
റീഡിംഗ് റൂം
നിസ്കാര പള്ളി
ചന്ദ്രേട്ടൻ
ആവി പറക്കുന്ന പൊറോട്ട
തുരുമ്പിച്ച സൈക്കിൾ
പോസ്റ്ററെഴുത്ത്
കാന്റീൻ
ഇസിആർ
ബീച്ച്
ഹോസ്റ്റൽ
എല്ലാം ‘മഞ്ഞ’കൾ മാത്രമാകുന്നു…

വീണ്ടും നിറങ്ങൾ കൂടുന്ന
ഇടവഴികൾ ഉണ്ടാകുന്ന
മഞ്ഞ പൂക്കുന്ന
കാലത്തിനായുള്ള കാത്തിരിപ്പ്…

Leave a Reply