#10YearChallenge ! നമുക്ക് വയസാവുന്നതിനൊപ്പം അനീതികൾക്കും പ്രായം കൂടിവരുന്നു

കണ്ണൂർ സിറ്റിയിൽ ഓട്ടോ ഓടിച്ചിരുന്ന ശറഫുദ്ധീന്റെ ഓട്ടോയിൽ ആരോ ഇടക്ക് കയറി എവിടെയോ ഇറങ്ങി, ഇതാണ് കുറ്റം. ഇതിനാണ് പത്ത് വർഷമായി ജയിലിൽ കഴിയുന്നത്…

#10YearChallenge


_ നാസർ മാലിക്

സക്കരിയ നീതി നിഷേധം നേരിടാൻ തുടങ്ങി ഒരു പതിറ്റാണ്ട് പിന്നിടുന്നു. സക്കരിയക്ക് മേൽ ആരോപിക്കുന്ന കുറ്റം കൂടി അറിയണം. മൊബൈൽ ഷോപ്പിൽ ജോലി ചെയ്യവെ തന്റെ മൊബൈലിൽ നിന്ന് ആർക്കോ ഈസി റീ ചാർജ് ചെയ്തു കൊടുത്തു . ഇതിനാണ് ഒരു പതിറ്റാണ്ടായി സക്കരിയ ജയിലിൽ കഴിയുന്നത്

മറ്റൊരാൾ കൂടിയുണ്ട് കണ്ണൂർ സ്വദേശി ശറഫുദ്ധീൻ , ശറഫുദ്ധീന് എതിരായ കുറ്റാരോപണം എന്തെന്ന് അറിയണം. ‘ കണ്ണൂർ സിറ്റിയിൽ ഓട്ടോ ഓടിച്ചിരുന്ന ശറഫുദ്ധീന്റെ ഓട്ടോയിൽ ആരോ ഇടക്ക് കയറി എവിടെയോ ഇറങ്ങി ‘…, ഇതാണ് കുറ്റം. ഇതിനാണ് പത്ത് വർഷമായി ജയിലിൽ കഴിയുന്നത്.

ഒരു മുസ്‌ലിമിനെ ഇവിടെ ട്രാപ്പിൽ അകപ്പെടുത്തൽ എന്തൊരു ലളിതമായ കാര്യമാണ് അല്ലെ ? ഞാൻ സേഫ് സോണിൽ ആണെന്ന് കരുതി ഇരിക്കുന്ന മുസ്‌ലിം പേരുള്ള ഓരോരുത്തരും ചിന്തിക്കുക . ആരും സേഫ് സോണിൽ അല്ല . ഈ പറയുന്ന സക്കരിയയോടും ശറഫുദ്ധീനോടും സ്റ്റേറ്റിന് രാഷ്ട്രീയ വിരോധം തോന്നേണ്ട ഒരു കാര്യവുമില്ല, കാരണം ഇവർക്ക് ഒരു രാഷ്ട്രീയവും ഉണ്ടായിരുന്നില്ല .

ഇവർ ഇരയാക്കപ്പെട്ടത് മുസ്‌ലിങ്ങളായി എന്നത് കൊണ്ട് മാത്രമാണ് . കേവലം സക്കരിയിലോ ശറഫുദ്ധീനിലോ ഒതുങ്ങുന്ന ഒന്നല്ല ഈ കണക്ക് , ഇത്തരത്തിലുള്ള നൂറ് കണക്കിന് മുസ്‌ലിം യുവാക്കളുടെ രണ്ട് പ്രതീകങ്ങൾ മാത്രമാണ് സക്കരിയയും ശറഫുദ്ധീനും !
_ നാസർ മാലിക്

Leave a Reply