പാർട്ടികൾ അധികാരത്തിനുവേണ്ടി നടത്തിയിട്ടുള്ള ‘സംഘിസേവ’ ആനന്ദ് തെൽതുംബ്ദെ തുറന്നുകാണിച്ചു

ഒരെഴുത്തുകാരനെ തൂക്കിയെടുത്ത് തുറുങ്കിലടയ്ക്കാൻ ശ്രമിക്കുമ്പോഴും കുറ്റകരമായ മൗനം നടിക്കുന്ന എഴുത്തുകാരുൾപ്പെടുന്ന പൊതുസമൂഹം അതാണ് ഏറ്റവും ഭയമുണ്ടാക്കുന്ന പ്രധാന വസ്തുത…

#FbToday

റെനി ഐലിൻ

വളരെ നേരത്തെതന്നെ ആനന്ദ് തെൽതുംബ്ദെയെ ലക്ഷ്യമാക്കിയിരുന്നു. പക്ഷേ ഇപ്പോൾ അൽപം ത്വരിതഗതിയിലാക്കിയതിന് കാരണം മറ്റു ചിലതാണ്. പഴയ Economic and Political Weekly അടുക്കി വച്ചിട്ടുണ്ടെങ്കിൽ ആനന്ദ് എഴുതിയ ദളിത് പ്രശ്ന സംബന്ധിയായ ലേഖനങ്ങൾ പിന്നെ കണിശവും വിട്ടുവീഴ്ചയുമില്ലാത്ത ഫാഷിസ്റ്റ് വിരുദ്ധത നമ്മുക്ക് കാണാം. പ്രത്യേകിച്ചും അദ്ദേഹം ഇൻഡ്യയിലെ പേരുകേട്ട പാർട്ടികൾ അധികാരത്തിന് വേണ്ടി നടത്തിയിട്ടുള്ള ‘ സംഘി സേവ ‘ അക്കമിട്ട് നിരത്തിയിട്ടുണ്ട്.

ഇലക്ഷൻ അടുത്ത് വരികയാണ് തൂലികയിലൂടെ പരിവാറിന്റെ പാളയങ്ങളിൽ ഉറപ്പായും അൽപമെങ്കിലും ഇളക്കുമെന്ന് ഫാഷിസ്റ്റുകൾക്കറിയാം. ഒരെഴുത്തുകാരനെ തൂക്കിയെടുത്ത് തുറുങ്കിലടയ്ക്കാൻ ശ്രമിക്കുമ്പോഴും കുറ്റകരമായ മൗനം നടിക്കുന്ന എഴുത്തുകാരുൾപ്പെടുന്ന പൊതുസമൂഹം അതാണ് ഏറ്റവും ഭയമുണ്ടാക്കുന്ന പ്രധാന വസ്തുത.

Leave a Reply