അടിച്ചമര്‍ത്തലുകൾക്ക് ആധാരം വിദ്യാർത്ഥി ഉണർവിനെ ഭയപ്പെടുത്തി മെരുക്കിയെടുക്കാമെന്ന വ്യാമോഹം

CAA വിരുദ്ധ പ്രക്ഷോഭം പോലെ തന്നെ, അക്രമാസക്ത ബ്രാഹ്മണ്യവാദികളായ സംഘികളുടെ വർഗീയ രാഷ്ട്ര നിർമ്മാണത്തെ സിദ്ധാന്തത്തിലും പ്രയോഗത്തിലും ചോദ്യം ചെയ്ത ചരിത്രപരമായ ഇടപെടലായിരുന്നു എൽഗാർ പരിഷത്തിൻ്റെ ഭീമകൊരെഗാവ് അനുസ്മരണവും. നാളിതുവരെ ഉപരിപ്ലവമായി അരങ്ങേറിയ പലപ്പോഴും, കോൺഗ്രസ്, സി.പിഎം അടക്കമുള്ള ഭരണവർഗ്ഗ പാർട്ടികളുടെ നേതൃത്വത്തിൽ, വോട്ടിനെ മുൻനിർത്തി മാത്രം നടന്ന ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധതയിൽ നിന്ന് ഭിന്നമായ നീക്കങ്ങളായിരുന്നു ഇവ രണ്ടും. അതുകൊണ്ട് തന്നെ ഈ രണ്ട് പരിപാടികളിലും അകകാമ്പായ ശക്തികളെ പിഴുതെറിയാതെ ബ്രാഹ്മണ്യവാദികളുടെ ഹിന്ദു രാഷ്ട്ര നിർമ്മാണം സാധ്യമാവില്ല എന്നവരിന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. അതാണ് ഇപ്പോൾ നടക്കുന്ന വേട്ടയാടലുകളുടെ അടിസ്ഥാനം…
_ പത്രപ്രസ്താവന, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
അഡ്വ. തുഷാർ നിർമ്മൽ സാരഥി, പ്രസിഡന്‍റ്
സി.പി റഷീദ്, സെക്രട്ടറി

സുഹൃത്തെ,
മുൻ JNU വിദ്യാർത്ഥിയും യുണൈറ്റഡ് എഗൈൻസ്റ് ഹേറ്റ്ൻ്റെ നേതാവുമായ ഉമർ ഖാലിദിനെ കഴിഞ്ഞ ഞാറാഴ്ച അറസ്റ്റ് ചെയ്തതോടെ, ഡെൽഹി കലാപത്തെ മറയാക്കി പൗരത്വ പ്രക്ഷോഭ പ്രവർത്തകരെ വേട്ടയാടുന്ന ഡെൽഹി പോലീസ് നടപടി തീവ്രമാവുകയാണ്‌. വടക്കുകിഴക്കൻ ഡെൽഹിയിൽ കഴിഞ്ഞ ഫ്രെബ്രുവരിയിൽ നടന്ന വർഗീയ കലാപം BJP നേതാക്കളുടെ വെറുപ്പു മുറ്റിയ വർഗീയ വെറിയൻ പ്രസംഗത്തിന്‍റെ നേർ ഫലമായിരുന്നു. നാളിതുവരെ പല കാലങ്ങളിൽ, പലയിടത്തായി ആർ.എസ്.എസ്സും സംഘപരിവാറും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ വർഗീയ കലാപങ്ങളുടെ സ്വഭാവമായിരുന്നു അതിനുണ്ടായിരുന്നത്. ഡെൽഹി കലാപത്തെ സംബന്ധിച്ച് വസ്തുതാന്വേഷണം നടത്തിയ ജനകീയ സംഘങ്ങളും വ്യക്തികളും BBC അടക്കമുള്ള മാധ്യമങ്ങളും കലാപം ആസൂത്രണം ചെയ്തത് സംഘ് പരിവാര ശക്തികളാണെന്ന് വ്യക്തമാക്കിയതാണ്. എന്നാൽ അതെല്ലാം മറച്ച് പിടിച്ചാണ് ഇപ്പോൾ നടക്കുന്ന അറസ്റ്റുകൾ. ഷർജിൽ ഇമാമും, സഫൂറയും മുതൽ ഉമർ ഖാലിദ് വരെയുള്ളവരെ അറസ്റ്റ് ചെയ്തത്, വേട്ടയാടിയത് CAA, NRC, NPR വിരുദ്ധ പ്രക്ഷോഭത്തിന് ഒരു പാഠമാകാൻ വേണ്ടിയാണെന്ന് വ്യക്തം. വിദ്യാർത്ഥി ഉണർവിനെ ഭയപ്പെടുത്തി മെരുക്കിയെടുക്കാമെന്ന വ്യാമോഹമാണ് ഈ അടിച്ചമര്‍ത്തലുകൾക്ക് ആധാരം.

പൗരത്വ ഭേദഗതി നിയമത്തേയും അതിന്‍റെ ഫാസിസ്റ്റ് പ്രയോഗത്തേയും ഇന്ത്യൻ ജനതയും ഇവിടത്തെ ബുദ്ധിജീവികളും നിസംഗമായി നോക്കി നിന്ന ഘട്ടത്തിൽ അതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തത് ജാമിഅ മില്ലിയ മുതലുള്ള കാമ്പസുകളും രാജ്യത്തെ വിദ്യാർത്ഥികളുമായിരുന്നു. വലിയ ഒരു ഫാസിസ്റ്റ് വിരുദ്ധ ബഹുജന പ്രക്ഷോഭമായത് മാറി, BJP യും കൂട്ടങ്ങളും ആഴത്തിൽ ചോദ്യം ചെയ്യപ്പെട്ടു. മാത്രമല്ല ജനകീയ പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യവ്യാപകമായി ഒരു ഐക്യനിര വർഗീയ ശക്തികൾക്കെതിരെ ഉയര്‍ന്നു വന്നു. ഇതിന്‍റെയെല്ലാം ഊർജ്ജകേന്ദ്രമായി പ്രവർത്തിച്ച വിദ്യാർത്ഥികളെ തകർക്കുക എന്നത് തന്നെയാണ് ഇപ്പോഴത്തെ അറസ്റ്റുകൾക്കെല്ലാം കാരണം. ഇതിന് സമാനമായ രീതിയിൽ തന്നെ ആണ് ഭീമാ കൊറേഗാവ് അനുസ്മരണവുമായി ബന്ധപ്പെട്ട എൽഗാർ പരിഷത്ത് കേസിനേയും ഹിന്ദുത്വ ശക്തികൾ കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം കബീർ കലാ മഞ്ചിന്‍റെ പ്രവർത്തകരായ സാഗർ ഗോർഖെ, രമേശ് ഗെയ് ചോർ, ജ്യോതി ജഗ്താപ് എന്നിവരെ അറസ്റ്റ് ചെയ്തതോടെ ഈ കേസുമായി ബന്ധപ്പെട്ട് 15 ഓളം പേർ ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ടു. പലർക്കും ഇപ്പോഴും ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള നോട്ടീസുകൾ NIA നൽകുന്നുമുണ്ട്. അറസ്റ്റുകൾ ഇനിയും തുടരുമെന്ന് തീർച്ച. ഭീമ കൊറേഗാവിൽ ആക്രമണം അഴിച്ച് വിട്ടത് സംഘ് പരിവാര ശക്തികളായിരുന്നു. അതിനെ സമ്പൂർണ്ണവും ജനാധിപത്യപരവുമായ ഒരു ദളിത് ബന്ദിലൂടെ പ്രതിരോധിക്കുകയാണ് മഹാരാഷ്ട്രയിലെ ദളിത് ജനത ചെയ്തത്. CAA വിരുദ്ധ പ്രക്ഷോഭം പോലെ തന്നെ, അക്രമാസക്ത ബ്രാഹ്മണ്യവാദികളായ സംഘികളുടെ വർഗീയ രാഷ്ട്ര നിർമ്മാണത്തെ സിദ്ധാന്തത്തിലും പ്രയോഗത്തിലും ചോദ്യം ചെയ്ത ചരിത്രപരമായ ഇടപെടലായിരുന്നു എൽഗാർ പരിഷത്തിൻ്റെ ഭീമകൊരെഗാവ് അനുസ്മരണവും. വിശാലമായ ഫാസിസ്റ്റ് വിരുദ്ധ ഐക്യനിര അത് കെട്ടിപടുത്തു. ചുരുക്കത്തിൽ നാളിതുവരെ ഉപരിപ്ലവമായി അരങ്ങേറിയ പലപ്പോഴും, കോൺഗ്രസ്, സി.പിഎം അടക്കമുള്ള ഭരണവർഗ്ഗ പാർട്ടികളുടെ നേതൃത്വത്തിൽ, വോട്ടിനെ മുൻനിർത്തി മാത്രം നടന്ന ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധതയിൽ നിന്ന് ഭിന്നമായ നീക്കങ്ങളായിരുന്നു ഇവ രണ്ടും. അതുകൊണ്ട് തന്നെ ഈ രണ്ട് പരിപാടികളിലും അകകാമ്പായ ശക്തികളെ പിഴുതെറിയാതെ ബ്രാഹ്മണ്യവാദികളുടെ ഹിന്ദു രാഷ്ട്ര നിർമ്മാണം സാധ്യമാവില്ല എന്നവരിന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. അതാണ് ഇപ്പോൾ നടക്കുന്ന വേട്ടയാടലുകളുടെ അടിസ്ഥാനം. അതുകൊണ്ട് വരവരറാവു മുതൽ ഉമർ ഖാലിദ് വരെ നീളുന്ന അറസ്റ്റുകളിൽ പ്രതിഷേധിക്കാതെ ഹിന്ദുത്വ ഭീകരവാദത്തെ നമ്മുക്ക് ശരിയായി നേരിടാനുമാവില്ല.

നീതിയെ കൊല ചെയ്തു കൊണ്ട് പെരുകുന്ന ഈ അറസ്റ്റുകളിൽ പ്രതിഷേധിക്കാൻ ,മുഴുവൻ രാഷ്ട്രീയതടവുകാർക്കും മോചനം സാധ്യമാക്കാൻ ഒന്നിച്ചണിചേർന്ന്, ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ട് വരാനും ഭരണകൂട വേട്ടയ്ക്കെതിരെ അണിചേരാനും മുഴുവൻ ബഹുജനങ്ങളോടും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആഹ്വാനം ചെയ്യുന്നു.

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail