ഈ കാപാലികതയെ മൗനംകൊണ്ട് ആശീർവദിക്കുന്ന ‘ജനാധിപത്യ’ പ്രസ്ഥാനങ്ങൾക്ക്

പൗരത്വ വംശീയ നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്ന് പാർലമെന്റിലേക്ക്  പ്രഖ്യാപിക്കപ്പെട്ടത് മൂന്ന് സമരങ്ങളാണ്. ഒന്ന്, ജാമിയ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാലയിൽ നിന്നാരംഭിക്കുന്ന മാർച്ച്. രണ്ട്, വെൽഫയർ പാർട്ടി ഓഫ് ഇന്ത്യ, മണ്ഡി ഹൗസിൽ നിന്ന് തുടങ്ങുന്ന മാർച്ച്. മൂന്ന്, യുണൈറ്റഡ് എഗൻസ്റ്റ് ഹേറ്റ് പ്രഖ്യാപിച്ച സൻസദ് ഘെരാവോ.

ഇവയിൽ ഉച്ചയോടെ യൂണിവേഴ്സിറ്റിക്ക് മുന്നിൽ നിന്നാരംഭിച്ച മാർച്ച് ഹോളി ഫാമിലി ഹോസ്പിറ്റലിന് മുന്നിൽ തടയുകയും പെൺകുട്ടികൾ അടങ്ങുന്ന വിദ്യാർഥികൾക്ക് നേരെ പോലീസ് ക്രൂരമായ അക്രമം അഴിച്ചുവിടുകയും ചെയ്തു.

പൗരത്വ പ്രശ്നത്തിൽ ജാമിയ മില്ലിയയിൽ നിന്നാരംഭിക്കുന്ന പാർലമെന്റ് മാർച്ച് തടയപ്പെടുന്നത്
ഇത് മൂന്നാംവട്ടമാണ്. ഒപ്പം മോദി ഭരണം നിയന്ത്രിക്കുന്ന അമിത് ഷോ പോലീസ് അക്രമം അഴിച്ചുവിടുന്നതും തുടർച്ചയാണ്.

സ്വതന്ത്ര്യവും ജനാധിപത്യ സമരാവകാശങ്ങളും നിഷേധിച്ചു വിദ്യാർഥികളെയും കുട്ടികളെയും സ്ത്രീകളെയും കൊടുംക്രൂരമായി അടിച്ചമർത്തുന്ന ഈ കാപാലികതയെ മൗനം കൊണ്ട് ആശീർവദിക്കുന്ന ‘ജനാധിപത്യ’ പ്രസ്ഥാനങ്ങൾക്കും മതേതര മര്യാദാ രാമന്മാർക്കും RSSന്റെ ഗുഡ് ലിസ്റ്റിൽ നിന്ന് പേര് നീക്കം ചെയ്യപ്പെടാതിരിക്കാൻ ജാഗ്രതയോടെ മുന്നേറുന്ന ഫാഷിസ്റ്റ് വിരുദ്ധർക്കും കേന്ദ്രം ഭരിക്കുന്ന BJP സർക്കാരിനോ ജനദ്രോഹ നയങ്ങൾക്കോ ഒരു പോറലുമേൽക്കാത്ത കപട മുദ്രാവാക്യങ്ങളും, പ്രമേയങ്ങളും, പ്രഖ്യാപനങ്ങളും നടത്തി മീഡിയ മാനേജ്ഡ് സമര പ്രഹസനങ്ങൾ തുടരാം.

പക്ഷെ, തെരുവിലൊഴുകുന്ന ഇളം ചോര ഈ നാടിന്റെ നാളെയുടെതാണ് എന്നത് മറക്കാതിരിക്കുക. അധികാര ഗർവിൽ മതി മറന്ന് ഈ യുവരോഷത്തെ അവഗണിക്കുന്നവർ വരാനിരിക്കുന്നത് അവരുടെ കാലമാണെന്ന് മാത്രം ഓർമിക്കുക.
_ എ എം നദ്‌വി


Photos Courtesy_ Various Media

Leave a Reply