ദേശാഭിമാനിയുടെ മുസ്‌ലിം വിരുദ്ധ കാർട്ടൂണും കോൺഗ്രസും


ശ്രീജ നെയ്യാറ്റിൻകര

കോൺഗ്രസിന്റെ മടിയിൽ തോക്കുമായി കയറിയിരിക്കുന്ന വെൽഫെയർ പാർട്ടി. അതായിരുന്നു ദേശാഭിമാനിയുടെ കാർട്ടൂൺ.
ആ തോന്ന്യാസ കാർട്ടൂണിനെതിരെ വെൽഫെയർ പാർട്ടി-ജമാഅത്തെ ഇസ്‌ലാമി സംവിധാനങ്ങളും അപൂർവ്വം ചില നീതിബോധമുള്ള മനുഷ്യരുമല്ലാതെ ആരേലും പ്രതികരിച്ചു കണ്ടിരുന്നോ?

കോൺഗ്രസ് പ്രതികരിച്ചോ? ഔദ്യോഗിക പ്രതികരണം പോട്ടെ കോൺഗ്രസിന്റെ ഏതേലും നേതാക്കളെങ്കിലും മിണ്ടിയോ? മുസ്‌ലിം ലീഗ് മിണ്ടിയോ? പോട്ടെ സൈബറിടത്തിൽ യുഡിഎഫ് പക്ഷം സംസാരിക്കുന്ന ആരേലും?

ലീഗ് മിണ്ടില്ല കാരണം കെ എം ഷാജിയുടേയും, എം കെ മുനീറിന്റേയും പ്രസംഗങ്ങളും കോട്ടയ്ക്കൽ പ്രമേയവും പൊക്കി സിപിഎമ്മുകാർ വരും.

യുഡിഎഫിന് വേണ്ടി നിലകൊള്ളുന്ന ഏതേലും മത സംഘടനകൾ, മതനേതാക്കൾ ആരേലും?

ദേശാഭിമാനിയുടെ മുസ്‌ലിം വിരുദ്ധ കാർട്ടൂണിനെതിരെ എന്താ ഇവരാരും മിണ്ടാത്തത്?

കാരണമിതാണ്,

ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരസംഘടനയായ ആർ.എസ്.എസിനോടാണ് ഒരാഴ്ച മുൻപ് വെൽഫെയർ പാർട്ടിയേയും ജമാഅത്തെ ഇസ്‌ലാമിയേയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉപമിച്ചത്!

ആരേലും മിണ്ടിയോ?

വെൽഫെയർ പാർട്ടിക്കാർ പോലും മിണ്ടിയില്ല എന്ന് മാത്രമല്ല വിവരം അറിഞ്ഞ ഭാവം പോലും നടിച്ചില്ല.

തീവ്രവാദ മുദ്രയല്ല പ്രശ്നം, പ്രശ്നം തെരെഞ്ഞെടുപ്പാണ്… 😊

Like This Page Click Here

Telegram
Twitter