ഇന്ത്യൻ കർഷകരുടെ പ്രസ്താവന

കർഷക ഐക്യദാർഢ്യ സംഘടനകളോടും കോർപ്പറേറ്റ് വിരുദ്ധ സം​ഘടനകളോടും അഖിലേന്ത്യാ പ്രതിഷേധം ശക്തമാക്കാൻ അഭ്യർത്ഥിക്കുന്നു…
_ ഇന്ത്യൻ കർഷകരുടെ പ്രസ്താവന;

* പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ കർഷകർ പ്രതിഷേധത്തിൽ അണിചേരും.

* ഉത്തർപ്രദേശ്, ഉത്തരാഘണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ദില്ലിയിൽ എത്തിച്ചേരും.

* ആഭ്യന്തര മന്ത്രാലയത്തിലൂടെയും ഇന്റലിജൻസ് ഏജൻസികളിലൂടെയും സംഭാഷണം നടത്താനുള്ള സർക്കാരിന്റെ ശ്രമത്തെ കർഷകർ അപലപിക്കുന്നു. ഏറ്റവും ഉയർന്ന രാഷ്ട്രീയതല ചർച്ചകൾക്ക് മാത്രമേ കർഷകർ തയ്യാറുള്ളൂ.

* എല്ലാ കർഷക സംഘടനകളും വലിയ സംഖ്യയിൽ ദില്ലിയിലെത്താൻ കർഷക കോ-ഓർഡിനേഷൻ കമ്മറ്റി അഭ്യർത്ഥിക്കുന്നു.

* കർഷക ഐക്യദാർഢ്യ സംഘടനകളോടും കോർപ്പറേറ്റ് വിരുദ്ധ സം​ഘടനകളോടും അഖിലേന്ത്യാ പ്രതിഷേധം ശക്തമാക്കാൻ അഭ്യർത്ഥിക്കുന്നു.

* ഡിസമ്പർ 1 മുതൽ അഖിലേന്ത്യാ തലത്തിൽ പ്രതിഷേധം ശക്തിപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.

_ മീഡിയാ സെൽ,
ആൾ ഇന്ത്യാ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി
29 നവമ്പർ 2020

പരിഭാഷ _ കെ സഹദേവൻ
Cover photo courtesy_ PTI

Like This Page Click Here

Telegram
Twitter