ഭയപ്പെട്ട് ഒതുങ്ങാൻ തയ്യാറല്ലാത്ത ആനന്ദ് തെല്‍തുംബ്‌ദെ

ഇന്നലെ തൃശൂരിൽ വെച്ച് കണ്ടപ്പോൾ സംസാരമധ്യേ ആനന്ദ് തെല്‍തുംബ്‌ദെ പറഞ്ഞു, “ഭയപ്പെട്ട് ഒതുങ്ങാനാണെങ്കിൽ തന്നെ എത്രത്തോളം ഒതുങ്ങും…”

#FbToday

ജെയ്‌സൺ സി കൂപ്പർ

ജനാധിപത്യ മൂല്യങ്ങളുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും തറയ്ക്കപ്പെട്ടു ! ലോക പ്രശസ്ത ബുദ്ധിജീവി ആനന്ദ് തെല്‍തുംബ്‌ദെയെ മഹാരാഷ്ട്രയിൽ അറസ്റ്റ് ചെയ്തു !

ഇന്നലെ തൃശൂരിൽ വെച്ച് കണ്ടപ്പോൾ സംസാരമധ്യേ ആനന്ദ് തെല്‍തുംബ്‌ദെ പറഞ്ഞു, “ഭയപ്പെട്ട് ഒതുങ്ങാനാണെങ്കിൽ തന്നെ എത്രത്തോളം ഒതുങ്ങും…” അതെ ഭയപ്പെട്ട് ഒതുങ്ങാൻ തയ്യാറല്ലാത്ത മഹാ പോരാളി തന്നെയാണ് ഡോ. ആനന്ദ് തെല്‍തുംബ്‌ദെ. തീവ്ര വലതുപക്ഷ, ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ നിർഭയം നിലപാടെടുത്തതിന്റെ പേരിൽ ഇതാ അദ്ദേഹത്തെയും അവർ അറസ്റ്റ് ചെയ്തിരിക്കുന്നു.

ഇന്നലെ രാത്രി കൊച്ചി വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട് മുംബൈയിൽ പുലർച്ചെ 3.30 ന് വിമാനമിറങ്ങിയ ഉടനെ അവിടെ കാത്തു നിന്ന പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. പുനെ സെഷൻസ് കോടതി ഇന്നലെ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയെങ്കിലും സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യാപേക്ഷ നൽകാൻ നാലാഴ്ചത്തെ സമയം നൽകിയിരുന്നതിനാൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാനായി മുംബൈയിൽ എത്തിയതായിരുന്നു അദ്ദേഹം.

എന്നാൽ സുപ്രീംകോടതി ഉത്തരവിനെ കാറ്റിൽ പറത്തിയാണ് ഇപ്പോൾ തെല്‍തുംബ്‌ദെയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എയർപോർട്ടിൽ അഡ്വ. പ്രദീപ് മന്ധ്യാൻ അറസ്റ്റിനെ എതിർത്തെങ്കിലും സെഷൻസ് കോടതി ജാമ്യം തള്ളിയതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയാണെന്ന് പുനെ പോലീസ് അറിയിച്ചു.

Leave a Reply