കൊറോണ കാലത്ത് ഇവർ തടവറയുടെ നരകയാതനകളിലേക്ക്

ഈ നാടിന്റെ രണ്ട് ഉത്തമ സന്താനങ്ങൾ കൂടി തടവറയുടെ നരകയാതനകളിലേക്ക്. ഭീമാകൊറേഗാവ് കേസിൽ പ്രതി ചേർക്കപ്പെട്ട ലോക പ്രശസ്ത ദലിത്, മാർക്സിസ്റ്റ് ചിന്തകൻ ആനന്ദ് തെൽതുംബ്ഡെ, പ്രമുഖ പത്രപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ഗൗതം നാവലാഖ എന്നിവരെ അറസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി. നേരത്തെ കീഴടങ്ങാൻ ഒരു മാസത്തെ സമയം നൽകിയിരുന്ന കോടതി, ഇരുവരും ഒരാഴ്ചയ്ക്കുള്ളിൽ കീഴടങ്ങണം എന്ന് ഉത്തരവിട്ടു. ഈ കൊറോണ കാലത്ത് തടവറയിലേക്ക് അയക്കുന്നത് മരണശിക്ഷയ്ക്ക് തുല്യമാണെന്ന ഇവരുടെ വാദങ്ങൾ കോടതി തളളി.

ഭീമാകൊറേഗാവ് അനുസ്മരണ പരിപാടിയായ എൽഗാർ പരിഷത്തിന് പിന്നിൽ പ്രവർത്തിച്ച മാവോയിസ്റ്റുകൾ എന്നാരോപിച്ച് നേരത്തെ മലയാളിയായ മനുഷ്യാവകാശ പ്രവർത്തകൻ റോണാ വിൽസൺ, വിപ്ലവ കവി വരവര റാവു, മനുഷ്യാവകാശ പ്രവർത്തകരായ സുധീർ ധവാലെ, സുരേന്ദ്ര ഗാഡ്ലിംഗ് സുധ ഭരദ്വാജ്, ഷോമ സെൻ, വെർനൺ ഗൊൺസാൽവസ്, അരുൺ ഫെറേറ, മഹേഷ് റൗത്ത് എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസിലാണ് ഇപ്പോൾ ആനന്ദും നവ്‌ലാഖയും തടവറയിലേക്ക് പോകുന്നത്. ഇവർ പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നും ഭരണകൂടം ആരോപിക്കുന്നു.
_ ജെയ്‌സൺ സി കൂപ്പർ

Click Here