ആന്‍ഗ്രി യംങ് മാന്‍ ആല്‍ബര്‍ട്ട് ഫിന്നി അന്തരിച്ചു

സിനിമയിലെ ആന്‍ഗ്രി യംങ് മാന്‍ എന്നറിയപ്പെട്ടിരുന്ന ഹോളിവുഡ് നടൻ ആല്‍ബര്‍ട്ട് ഫിന്നി അന്തരിച്ചു. കിഡ്‌നിയിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ഫിന്നി റോയല്‍ മാസ്ഡെന്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്ന് കുടുംബം മാധ്യമങ്ങളെ അറിയിച്ചു.

സാറ്റര്‍ഡെ നൈറ്റ് ആന്റ് സൺ‌ഡേ മോണിങ്, ടോം ജോൺസ്, മർഡർ ഓൺ ദ ഒറിയന്റ് എക്സ്പ്രസ്സ്, ഷൂട്ട് ദ മൂൺ, ദ ഗ്രീൻ മാൻ, ദ ഡ്രെസ്സർ, അണ്ടർ ദ വോൾകാനോ, ബിഗ് ഫിഷ് തുടങ്ങിയവയാണ് ആല്‍ബര്‍ട്ട് ഫിന്നിയുടെ ശ്രദ്ധേയ ചിത്രങ്ങൾ.

Leave a Reply