NRC വിരുദ്ധ സമരം; ഹിന്ദു പേരുള്ള പ്രമുഖരെ തേടി ഓടുന്നവര്‍

NRCക്കെതിരായുള്ള രാഷ്ടീയ പോരാട്ടത്തിൽ എന്തിനാണ് സ്കൂൾ നാടകങ്ങളിലെ മത സൗഹാർദ്ദ വേഷംകെട്ട് പോലെ ഏച്ചുകെട്ടലുകൾ ? NRCക്കെതിരെ മനുഷ്യസ്നേഹികള്‍ മുസ്‌ലിങ്ങളോട് തോൾ ചേർന്ന് നിൽക്കുമ്പോൾ മഹല്ലുകളുടെ കൂട്ടായ്മകളിൽ നടക്കുന്ന പല പരിപാടികൾക്കും ഹിന്ദു പേരുള്ള പ്രമുഖരെ തേടി നെട്ടോട്ടത്തിലാണ് പലരും. എന്നാൽ NRCക്ക് വേണ്ടി സമരരംഗത്തുള്ള ആളുകളെയും സംഘടനകളെയും ഒഴിച്ചു നിർത്താനുള്ള ശ്രമങ്ങളും കാണുന്നുണ്ട്.

NRC കക്ഷി രാഷ്ട്രീയത്തിന്റെ തലത്തിൽ കൂട്ടായ്മ പെരുന്നാൾ നടത്തി പരിഹരിക്കേണ്ട ഒന്നല്ല. അത് അതിന്റെ ഇരകളുടെ ജീവൻമരണ പോരാട്ടമാണ്. അതിൽ കാപട്യം കലർത്തിയാൽ ഇരകൾ ചതിക്കപ്പെടും. തടങ്കൽ പാളയത്തിന്റെ ഇഷ്ടികയും യു.എ.പി.എയുടെ ചങ്ങലുമായി, വരൂ നമുക്ക് NRC വിരുദ്ധരാവാം എന്ന് പറഞ്ഞ് പതുങ്ങിക്കൂടുന്നവരെ മുസ്‌ലിം സമുദായം തിരിച്ചറിയണം. നിങ്ങൾ പടുത്തുയർത്തുന്ന പ്രതിരോധ സമരങ്ങളെ ഏറ്റെടുക്കാൻ ആരെയും അനുവദിക്കരുത്. നിങ്ങളാണ് ശക്തി. മുസ്‌ലിങ്ങൾ ഐക്യപ്പെടുക, മുസ്‌ലിങ്ങളോട് ഐക്യപ്പെടുക.
_ പി എ കുട്ടപ്പന്‍

Leave a Reply