ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ജനകീയ പോരാട്ടമാണ് ആവശ്യം

യുപിയിൽ നിന്ന് വരുന്ന വാർത്തകൾ ഏറെ ഭയാനകമാണ്. പൊലീസ് യതീംഖാനയിൽ കയറി മുസ്‌ലിം കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുകയാണ്. തിരഞ്ഞുപിടിച്ചും വെടിവെച്ചും കത്തിച്ചും അടിച്ചും കൊന്നുതള്ളുന്നത് മുസ്‌ലിങ്ങളെയാണ്. ജയിലുകൾക്കുളിൽ നിറഞ്ഞു കിടക്കുന്നത് മുസ്‌ലിങ്ങളാണ്. കേസുകൾ എടുക്കുപെട്ടിട്ടുള്ളത് മുസ്‌ലിങ്ങൾകെതിരെയാണ്.

കൊടും ക്രൂരതയാണ് അരങ്ങേറുന്നത്. വംശഹത്യയാണ് നടക്കുന്നത്. ഒരു ബില്ലും നടപ്പിലാകാതെ തന്നെ മുസ്‌ലിങ്ങളെ പറഞ്ഞയക്കുകയാണ് ഖബറിലേക്കും ജയിലുകളിലേക്കും തീരാവേദനകളിലേക്കും.

ഇവിടെ ഇപ്പോഴും മുസ്‌ലിങ്ങളെ അല്ലാഹു അക്ബറും ലാ ഇല്ലാഹ ഇല്ലല്ലാഹുവും വിളിക്കുന്നതിലെ പൊളിറ്റിക്കൽ കറക്റ്റ്നസ്സ് പഠിപ്പിക്കുകയാണ് ഇടത് ലിബറൽ യുക്തിവാദികൾ. മത ചിഹ്നങ്ങൾ പാടില്ല, PFI പാടില്ല, ജമാഅത്തെ ഇസ്‌ലാമി പാടില്ല, ആയിഷയും ലദീദയും പാടില്ല. സി.പി.എമ്മും ലീഗുമൊക്കെ ഇപ്പോഴും ബാലൻസ് കെ നായർ കളിക്കുകയാണ്.

അടിയന്തര ഇടപെടലുകൾ വേണം. നിയമസഹായം അല്ല, ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ജനകീയ പോരാട്ടമാണ് ആവശ്യം.
_ ഉമര്‍ ഫര്‍ഹന്‍

Leave a Reply