CPMനെയും RSSനെയും ഒരേസമയം നേരിടേണ്ടി വരുന്നു

സഖാക്കളെയും സംഘ്പരിവാറിനേയും ഒരുമിച്ചു നേരിടേണ്ടി വരികയാണ് കേരളത്തിൽ പൗരത്വഭേദഗതിക്കെതിരെ സമരം ചെയ്‌യുന്നവര്‍ക്ക്. എക്സിസ്റ്റൻഷ്യൽ ആയ ഒരു സമരത്തിൽ സ്വാഭാവികമായി രൂപപ്പെട്ട ഐക്യദാർഢ്യത്തിന്റെ ദൃശ്യതയെ തകർത്തുകൊണ്ട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ മോചനത്തിന് വേണ്ടിയാണ് അയിഷ റെന്ന ശബ്ദിച്ചത്. സഖാക്കൾ റെന്നയോട് അന്റെ അഭിപ്രായം വീട്ടിൽ പറഞ്ഞാൽ മതി എന്നു പറയുമ്പോൾ മുമ്പ് മുസ്‌ലിം സ്ത്രീയെ വാങ്കു വിളിപ്പിക്കാൻ പള്ളിയിൽ കയറ്റാനടക്കം ശ്രമം നടത്തിയ ആരും ഒരക്ഷരം മിണ്ടിയില്ല.

കേരളത്തിൽ സവർണ ഫെമിനിസ്റ്റുകൾ ഇതുപോലെ തന്നെ റെന്നയുടെ ചൂണ്ടുവിരലിനെ കാൽപനികവത്ക്കരിച്ചും ചന്ദ്രശേഖർ ആസാദിനെ ‘മീശ പിരിക്കുന്ന ഹോട്ട് ദളിത് മാൻ’ ആയി ‘പ്രശ്നവത്ക്കരിക്കുകയും’ അതോടൊപ്പം തന്നെ Infantalize ചെയ്ത് നിസാരപ്പെടുത്തുകയും ചെയ്ത് പൊളിറ്റിക്കൽ കറക്റ്റ്നെസ് തിരയുകയായിരുന്നു.

ഹർത്താൽ ദിവസം പൊന്നാനിയിൽ വ്യാജ കേസുകൾ ചുമത്തി പിണറായി പൊലീസ് അറസ്റ്റ് ചെയ്ത 6 മുസ്‌ലിം വിദ്യാർഥികളെ കുറിച്ചു സംസാരിക്കുന്നത് വർഗീയതയാണെങ്കിൽ ഇവിടത്തെ മതേതരത്വവും ഇടതുപക്ഷവും ഹിന്ദുത്വ മതേതരത്വം ആണെന്ന് തന്നെ പറയേണ്ടിവരും. കേരളം ഒരു കോംപ്ലക്‌സ് കേസ് ആണ്. പുറമെ നിന്ന് നോക്കിയാൽ ഇങ്ങനെയൊക്കെ ആണെന്ന് ആരും അധികം അറിയുക പോലും ഇല്ല.
_ മൃദുല ഭവാനി

Leave a Reply