രാവും പകലും പോരാട്ടം ഷഹീൻ ബാഗിലെ മുസ്‌ലിം പെണ്ണുങ്ങൾ

ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയ എൻ.ആർ.സി, സി.എ.എ, തുടങ്ങിയ വംശീയ നിയമങ്ങൾക്കെതിരെ ഷഹീൻ ബാഗിലെ പെണ്ണുങ്ങൾ തെരുവിൽ രാവും പകലും തുടരുന്ന പോരാട്ടത്തെ കുറിച്ച് ഡോ. നെൽസൺ ജോസഫ് ഫേസ്‌ബുക്കിൽ ഇങ്ങനെ എഴുതി, “അവരുയർത്തിയ പ്ലക്കാർഡുകളിൽ കൂടുതലെണ്ണത്തിലും ” home ” എന്ന വാക്കുണ്ടായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ എന്നും സ്ത്രീകൾ മുന്നിലുണ്ടായിരുന്നു, അപ്പൊ ഈ സമയത്ത് മാത്രം എന്തിനു ഞങ്ങൾ പിന്നോട്ട് മാറണം ? ”

“പുറത്ത് മരം കോച്ചുന്ന തണുപ്പാണ്. ദില്ലിയിലെ തണുപ്പേറിയ ഡിസംബറുകളിലൊന്ന്. വാർത്തകളനുസരിച്ച് മൂന്ന് ഡിഗ്രി വരെ താപനില താഴുന്നുണ്ട് രാത്രിയിൽ. ആ തണുപ്പിനും പ്രകൃതിക്കും തണുപ്പിക്കാനാവാത്ത ചൂടാണ് ഷഹീൻ ബാഗിൽ.

ഈ പ്രതിഷേധത്തിലെ ഏറ്റവും വലിയ വിപ്ലവങ്ങളിലൊന്ന്, പെണ്ണുങ്ങളുടെയും കുട്ടികളുടെയും പോരാട്ടം. ദില്ലിയിലെ മരം കോച്ചുന്ന തണുപ്പത്ത് രാത്രിയിൽ നൂറുകണക്കിനു സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കഴിഞ്ഞ പതിനഞ്ച് ദിവസമായി ആ വഴിയിലാണുറങ്ങുന്നത്, അദ്ദേഹം പറയുന്നു.

അവരിൽ എഴുപത് വയസിനു മുകളിൽ പ്രായമുള്ള വയോവൃദ്ധരുണ്ട്. തന്റെ കൊച്ചുമകളോടൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുന്നോർ. കൊച്ചു കുട്ടികളുമുണ്ട്. പിറന്നു വീണിട്ട് ഏതാനും മാസങ്ങളായ കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാരുണ്ട്.

കൂടുതലും മുസ്‌ലിം സ്ത്രീകളാണവരിൽ. അവരുടെ നടുവിലേക്ക് ഡിസംബർ ഇരുപത്തിയഞ്ചിനു ക്രിസ്മസ് പപ്പായും എത്തിയിരുന്നു. ഒരിക്കലും ഈ പ്രതിഷേധം ഒരു അക്രമത്തിലേക്ക് നീങ്ങില്ലെന്ന് അവരുറപ്പ് നൽകുന്നു. ഞങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയാണ് ഞങ്ങളിവിടെ ഇരിക്കുന്നതെന്ന് ബോധ്യമുള്ളവർ. അവരുടെ വീടാണ്, അവരുടെ മണ്ണാണ് അവർ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന്” ഡോക്ടർ പറയുന്നു.

click here https://www.fb.com/asianspeaks/

Leave a Reply