ചന്ദ്രശേഖര്‍ ആസാദ് മാത്രമല്ല മുഴുവന്‍ രാഷ്ട്രീയ തടവുകാരും മോചിപ്പിക്കപ്പെടണം
ചന്ദ്രശേഖര്‍ ആസാദ് മാത്രമല്ല മുഴുവന്‍ രാഷ്ട്രീയ തടവുകാരും മോചിപ്പിക്കപ്പെടണം. ജനം തെരുവിലിറങ്ങും മുമ്പ് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്‍റെ മുന്‍നിരയില്‍ നിലകൊണ്ട സുധ ഭരദ്വാജ്, മലയാളിയായ റോണ വില്‍സണ്‍, മഹേഷ് റൗത്ത്, സുധീര്‍ ധാവ്ലെ, സുരേന്ദ്ര ഗാഡ്ലിംഗ്, ഷോമ സെന്‍, അരുണ്‍ ഫെറേറിയ, വരവര റാവു, വെര്‍ണോന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ ഒന്നരവര്‍ഷത്തിലേറെയായി ജയിലിലാണ്.
വളരെ കുറഞ്ഞ ചലനശേഷി മാത്രമുള്ള ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ സായിബാബ വര്‍ഷങ്ങളായി തടവറയില്‍ നരകജീവിതം നയിക്കുന്നു.
പൗരത്വഭേദഗതി നിയമത്തിനെതിരെ പോരാടിയ അസമിലെ വിവരാവകാശ പ്രവര്‍ത്തകന്‍ അഖില്‍ ഗോഗോയി യു.എ.പി.എ പ്രകാരം ജയിലിലാണ്. ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന്‍റെ മുന്‍നിരയില്‍ നമുക്ക് ഇവരെയും വേണ്ടേ ? ‘സെലക്ടീവ് അംനീഷ്യ’കളും ‘സെലക്ടീവ് മെമ്മറി’കളുമായി മുന്നോട്ടുപോകുന്നത് എത്രമാത്രം ശരിയാണ് ?
_ ആര്‍ കെ ബിജുരാജ്