കൊറോണ; മാധ്യമങ്ങള്‍ക്ക് ഓരോ കേസും നിസാമുദ്ദീനുമായി ബന്ധപ്പെടുത്താനുള്ള വ്യഗ്രത

കൊറോണ വ്യാപനത്തിനിടയിൽ രാജ്യത്ത് വ്യാപകമായി മുസ്‌ലിങ്ങൾക്കെതിരായി ആക്രമണങ്ങളും നടക്കുന്നു. കോവിഡ് റിപ്പോര്ട്ടിംഗിലെ ഇന്ത്യൻ മുഖ്യധാരാ മാധ്യമങ്ങളുടെ മതപരമായ പ്രൊഫൈലിംഗ് ആണ് ഈ ആക്രമണങ്ങൾക്കെല്ലാം പ്രചോദനം.

ഏതൊരു സംസ്ഥാനനത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളെല്ലാം നിസാമുദ്ദീനുമായി ബന്ധപ്പെടുത്താനുള്ള വ്യഗ്രതയാണ് ഓരോ ഇന്ത്യൻ മാധ്യമപ്രവർത്തകന്റെയും റിപ്പോർട്ടിംഗിൽ കാണാൻ കഴിയുന്നത്‌. മാതൃഭൂമി അടക്കമുള്ള മലയാള മാധ്യമങ്ങളും ഈ രീതിയാണ് സ്വീകരിക്കുന്നത്‌.

വെറുപ്പ് ഭക്ഷിച്ച് ജീവിക്കുന്ന ഒരു സമൂഹത്തിനു മുന്നിലേക്ക് ഒരു സമൂഹത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന രീതിയിൽ വാർത്തകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ ഫലമാണ് രാജ്യത്തെ മുസ്‌ലിം സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾ.
_ ഷമീർ കെ മുണ്ടോത്ത്‌

Click Here