മതേതരത്വം ഉണ്ടായിരുന്നെങ്കിൽ ബാബ്‌രി മസ്ജിദ് തകർക്കപ്പെടുമായിരുന്നോ ?


മൃദുല ഭവാനി

ബാബ്‌രി മസ്ജിദിനകത്ത് രാമപ്രതിമ കൊണ്ടു കുഴിച്ചിട്ടവന്മാർ ഒരിക്കലും മത സ്പർധ വളർത്തുന്ന കുറ്റകൃത്യം ചെയ്തതിന് വിചാരണ ചെയ്യപ്പെടില്ല. അവരുടെ ജീവിതം പോകില്ല. കാലങ്ങളോളം വാഴ്ത്തുപാടാനുള്ള വീരഗാഥ മാത്രമാണ് ഹിന്ദു സമൂഹത്തിന് ബാബ്‌രി മസ്ജിദ് തകർക്കൽ.

രാംമന്ദിർ ജനുവരി മുതൽ പണിതു തുടങ്ങും എന്നാണ് വി.എച്ച്.പി പ്രഖ്യാപിച്ചിരിക്കുന്നത്. മുസ്‌ലിങ്ങളോട് അയോദ്ധ്യ വിട്ടുപോകണം എന്നും പറയുന്നുണ്ട്. സംഘ്പരിവാറിന് തീറെഴുതി കൊടുത്ത മാധ്യമങ്ങൾക്ക് ഇതൊന്നും വലിയ വാർത്തയല്ല. രണ്ടു ദിവസം മുമ്പ് തന്നെ സംഘപരിവാർ വർഗീയവാദികൾ അയോധ്യയിൽ സംഘം ചേർന്നപ്പോൾ അയോധ്യയിലെ മുസ്‌ലിങ്ങള്‍ അവിടെ നിന്നും പലായനം ചെയ്തു. 1992 ആവർത്തിക്കും എന്ന് അവർ ഭയക്കുന്നു.

26 വർഷങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുകയാണ് അയോധ്യ. ബാബ്‌രി മസ്ജിദ് പുനർനിര്‍മിക്കണം എന്നു പറയുമ്പോൾ മുസ്‌ലിങ്ങള്‍ക്ക് പ്രാർത്ഥിക്കാൻ പള്ളി നിർബന്ധം അല്ല എന്നു പറയുന്ന പരമോന്നത നീതിപീഠമാണ് ഉള്ളത്.

രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കുകയും മതേതരത്വം തകർക്കുകയും ചെയ്ത സംഭവമായി ബാബ്‌രി മസ്ജിദ് തകർത്തതിനെ ലളിതമാക്കി ലിബറൽ രേഖപ്പെടുത്തലുകൾ കാണുമ്പോൾ ഒന്നേ ചോദിക്കാനുള്ളൂ, വർഗീയമായി ഭിന്നിക്കപ്പെട്ടില്ലായിരുന്നെങ്കിൽ, മതേതരത്വം ഉണ്ടായിരുന്നെങ്കിൽ ബാബ്‌രി മസ്ജിദ് തകർക്കപ്പെടുമായിരുന്നോ ?

Like This Page Click Here

Telegram
Twitter

Leave a Reply