കോണ്‍ഗ്രസ് ഭരണകാലത്ത് നടത്തിയ സ്ഫോടനങ്ങളുടെ ഗുണഭോക്താവ് ബിജെപി ആയിരുന്നു

“ഇന്ത്യൻ മുജാഹിദിൻ”.ഓർമ്മയുണ്ടോ ഈ പേര്? യു.പി.എ സർക്കാരിന്‍റെ കാലത്ത് നാട് നീളെ ബോംബ് ആക്രമണങ്ങൾ സംഘടിപ്പിച്ച “മുസ്‌ലിം” തീവ്രവാദ സംഘടന. തെരുവുകൾ, തീവണ്ടികൾ ആരാധനാലയങ്ങൾ.. മനുഷ്യർ കൂട്ട് കൂടുന്നിടങ്ങളിൽ ഭയം വിതക്കാൻ ഈ സംഘത്തിന് കഴിഞ്ഞിരുന്നു. ഇവർ നടത്തിയ ആക്രമണങ്ങളുടെ ഗുണഭോക്താവ് ബിജെപി ആയിരുന്നു.

നരേന്ദ്രമോഡി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യൻ മുജാഹിദിൻ അപ്രത്യക്ഷമായിരിക്കുന്നു. ദൗത്യം പുർത്തിയാക്കി അവർ രംഗത്ത് നിന്നും മാഞ്ഞു പോയിരിക്കുന്നു. മുസ്‌ലിം ചിഹ്നങ്ങള്‍ ഉപയോഗിച്ച് ഏഴോളം സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടത്തിയത് സംഘപരിവാർ സംഘടനകൾ ആണെന്ന തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിൽ ഇന്ത്യൻ മുജാഹിദിന് നടത്തിയ ആക്രമണങ്ങൾക്ക് പിന്നിൽ ആരായിരുന്നുവന്ന അന്വേഷണം നടക്കേണ്ടതുണ്ട്.

ആയുധമേന്തി സർക്കാരിനെതിരെ സമരം ചെയ്യുന്ന മുഴുവൻ സംഘടനകളെയും ഇല്ലാതാക്കുമെന്ന് വാഗ്‌ദാനം പാലിക്കപ്പെട്ടു എന്ന ബഡായിയുമായി ആരും വരണ്ട.
_ രജീഷ് കൊല്ലക്കണ്ടി

Leave a Reply