തീരെ വയ്യ, ഭട്ടത്തിരിപ്പാടിന്‍റെ കശാപ്പുശാലയിൽ നിന്നും ആട്ടിൻതല വാങ്ങി സൂപ്പുണ്ടാക്കണം

രാവിലെ തന്നെ ശ്രീദേവി അന്തർജനം വന്നു മുറ്റമടിച്ച് പാത്രം കഴുകി അലക്കി തോരനിട്ട് തിരിച്ചു പോയി. എന്‍റെ ഭാര്യ അവളെ വൃത്തി പോരാ എന്ന് പറഞ്ഞ് അടുക്കളേൽ കയറ്റാറില്ല.

ഇന്ന് മകന് ചേളാരി ചന്തയിലെ വിഷ്ണു ഭട്ടത്തിരിപ്പാടിന്‍റെ കശാപ്പ് ശാലയിൽ നിന്നും ആട്ടിൻതല കിട്ടി. അതു കൊണ്ട് സൂപ്പുണ്ടാക്കണം. തീരേ വയ്യ. പക്ഷേ മകൻ ചാത്തുട്ടി മാരാരുടെ ഓട്ടോയിൽ കയറിയെങ്കിലും റോഡ് ബ്ലോക്കായതിനാൽ വൈകി. ഇനി നാളേ നടക്കൂ.

ഇന്ന് തൊഴിലുറപ്പിന്‍റെ പണിയില്ലാത്തതിനാൽ വൽസലാ വാരസ്യാരും ബിന്ദു പണിക്കരും തോട്ടം നന്നാക്കിക്കോട്ടെ എന്ന് ചോദിച്ചു. പാവങ്ങൾ , ഞാൻ വേഗം സമ്മതിച്ചു.

ഇന്ന് ബാലു നമ്പൂതിരിപ്പാട് കുറേ പിന്നാലെ നടന്നിട്ട് ആശാരിപ്പണിക്ക് വന്ന ദിവസം. അവൻ കഥകളിപദം മൂളി തേക്കിന്‍റെ മേൽ മല്ലിടുന്നുണ്ട്. ഒരു ഡോർ ഉണ്ടാക്കിയിട്ട് വേണം സോമൻ നമ്പൂതിരിയെ വിളിച്ച് കാർ ഷെഡ് പണിയാൻ.

ചുരുക്കത്തിൽ ഇന്നത്തേ ദിവസം മോശംല്യാ.
_ ഗഫൂര്‍ അറക്കല്‍

Leave a Reply