തബ്‌ലീഗിനെതിരെ മാധ്യമങ്ങളുടെ വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടി

സർക്കാരിൻ്റെ അറിയിപ്പ് വന്നയുടനെ തന്നെ മർകസ് കർശന നിയന്ത്രണത്തിൻ്റെ ഭാഗമായി പ്രതിനിധികളുടെ മർകസിലേക്കുള്ള പ്രവേശനം നിർത്തി വെച്ചു. ഇവിടെ തങ്ങിയവരെ അവരുടെ പ്രദേശങ്ങളിൽ മടക്കി അയക്കുന്നതിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾ ചെയ്തു. ജനത കർഫ്യൂവും, പ്രധാനമന്ത്രിയുടെ ലോക്ഡൗണും കാരണം പ്രവർത്തകർക്ക് അവരുടെ പ്രദേശങ്ങളിൽ പോകാൻ പറ്റാത്ത സ്ഥിതി വന്നു. ഈ അവസരത്തിൽ തദ്ദേശീയരും വിദേശികളും അടങ്ങുന്ന പ്രവർത്തകർ മർകസ്സിൽ കുടുങ്ങി പോയി. പിന്നീട് ഇവരെ മർകസ്സിൽ നിന്ന് മാറ്റുകയും ചിലരെ ആശുപത്രികളിലേക്ക് ക്വാറന്റയിന് അയച്ചു. അനുബന്ധ പരിശോധനകൾക്ക് വിധേയമാക്കി… തബലീഗ് പ്രസ്ഥാനവും അമീർ മൗലാന മുഹമ്മദ് സഅ്ദ് സാഹിബും വ്യക്തമാക്കുന്നു…

പത്രപ്രസ്താവന
നിസാമുദ്ദീൻ മർക്കസ് അഡ്മിനസ്ട്രേഷൻ നേവൽ കോവിട്ട് -19 എന്ന മഹമാരിയുടെ ഇന്ത്യയിലെ വ്യാപനത്തിലും അതുമായി ബന്ധ പെട്ട മരണങ്ങളിലും അതിയായി ദുഖവും വേദനയും രേഖപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട മർകസിന് എതിരായി വരുന്ന വാസ്തവ വിരുദ്ധവുമായ വ്യാജ പ്രചരണങ്ങൾ പല പ്രമുഖ മാധ്യമങ്ങളിലും ചാനലികളിലും 31 മാർച്ച 2020 മുതൽ പ്രചരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. തബ്‌ലീഗ്‌ ജമാഅത്ത് എന്ന പ്രസ്ഥാനത്തെ കരിവാരി തേക്കാനും അപകീർത്തിപ്പെടുത്തണം എന്ന ഉദ്ദേശത്തോട് കൂടി മനപൂർവം സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കുക ലക്ഷ്യമാക്കി ചില വാർത്താചാനലുകൾ വസ്തുത വിരുദ്ധമായ കാര്യങ്ങൾ വളരെ മോശമായ ഭാഷയിൽ പ്രചരിപ്പിക്കുന്നു എന്നത് വേദനാജനകമാണ്.

തബലീഗ് പ്രസ്ഥാനവും അതിൻ്റെ അമീർ മൗലാന മുഹമ്മദ് സഅ്ദ് സാഹിബും ഈ അവസരത്തിൽ ലോകത്തോടും രാജ്യത്തിൻ്റെ പ്രബുദ്ധരായ ജനങ്ങളോടും വ്യക്തമാക്കുകയാണ്. തബ്‌ലീഗ്‌ പ്രസ്ഥാനം ലോക രാജ്യങ്ങളിലെ മുസ്ലിം സമുദായത്തിനു ള്ളിൽ പ്രവർത്തിക്കുന്ന അരാഷ്ട്രിയ മത സാമൂഹിക സംഘടനയാണ്. ഈ സംഘടനയുടെ പ്രവർത്തന ഉദ്ദേശം സമുദായ അംഗങ്ങളെ പ്രവാചകചര്യ പിൻപറ്റിയും ഇസ്ലാമിക ആദർശം ഉത്കൊണ്ടും സത്യസന്ധതയും ഉത്തരവാദിത്വ ബോധവുമുള്ള പൗരൻമാർ ആക്കി അതാത് രാജ്യങ്ങൾക്ക് സംഭാവന ചെയ്യുക എന്നാണ്.

തബ്‌ലീഗ് പ്രസ്ഥാനം ഡൽഹി കേന്ദ്രീകരിച്ച് 1926 ലാണ് പ്രവർത്തനം ആരംഭിച്ചത്. ഈ പ്രസ്ഥാനത്തിൻ്റെ പ്രവർത്തകർ സ്വന്തം ഇഷ്ടപ്രകാരം അവരുടെ ഒഴിവുസമയം വിനിയോഗിച്ച് പ്രബോധന -പഠന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതാണ് പ്രവർത്തനരീതി. പ്രസ്ഥാനം യാതൊരു സാമ്പത്തിക അഭ്യർത്ഥനകളോ സംഭാവനകളോ സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ കൈപറ്റാറില്ല.

ഇസ്‌ലാമിക വിശ്വാസത്തിലധിഷ്ഠിതമായ വിഷയങ്ങളായ ദൈവവിശ്വാസം, അഞ്ച് നേരത്തെ നിസ്ക്കാരം, ഇസ്ലാമിക ഗ്രന്ഥ പഠനം, മരണാനന്തര ജീവിതം, പ്രവാചകചര്യ, ഹദീസും ഖുർ ആനിക ദർശനങ്ങളും, മാനവികത, സംസ്കാരിക സമ്പന്നമായ ആദർശ ജീവിതം, സഹോദര്യം എന്നീ വിഷയങ്ങളാണ് പ്രധനമായും തബ്‌ലീഗ്‌
പ്രവർത്തകർ ജനങ്ങളുമായി സംവദിക്കുന്നത്. എല്ലാ അധ്യപനങ്ങളിലെയും പ്രധാന ഉദ്ദേശം പ്രവാചകൻ മുഹമ്മദ് നബിയെ പൂർണമായും പിൻപറ്റിയുള്ള ജീവിത രീതിയാണ്.

തബ്‌ലീഗ്‌ പ്രസ്ഥാനം ഏകദേശം ഒരു നുറ്റാണ്ടിൻ്റെ പ്രവർത്തന പാരമ്പര്യം പൂർത്തികരിക്കുന്ന ഈ വേളയിൽ അതിന്റെ പ്രവർത്തനഫലമായി ലോക രാഷ്ട്രങ്ങിളിലെ എണ്ണമറ്റ മത വിശ്വസികളുടെ ജീവിതത്തിൽ ഇസ്ലാമിക മാറ്റങ്ങൾ കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നല്ല പൗരന്മാരായി മാന്യമായ ആദർശ ജീവിതം നയിക്കാൻ അവരെ ദീനീ പ്രവർത്തനങ്ങളിലുടെ പ്രപ്തരാക്കി.

മർകസ് നിസാമുദ്ദീൻ തബ്‌ലീഗ്‌ പ്രവർത്തനങ്ങളുടെ അന്താരാഷ്ട്ര കേന്ദ്രവേദിയാണ്. എല്ലാ രാജ്യങ്ങളിലെയും പ്രവർത്തകർ മർകസുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. നാളിത് വരെയുള്ള മർകസിൻ്റെ പ്രവർത്തനങ്ങളും സമ്മേളനങ്ങളും നടന്ന് വരുന്നത് നിലനിൽക്കുന്ന നിയമവ്യവസ്ഥക്ക് പൂർണ്ണമായും വിധേമായിട്ടാണ്.

എല്ലാ സമ്മേളനങ്ങളും പ്രോഗ്രാമുകളും നിലവിലെ ഗവർമെൻ്റ് അധികാരികളുടെ അനുവാദത്തോട് കൂടിയാണ് നാളിത് വരെ നടന്നിട്ടുള്ളത്. പോലീസ് അധികാരികൾ മർകസിൽ വിവരശേഖരണവും പരിശോധനകളും സ്ഥിരമായി നടത്താറുണ്ട്. എല്ലാ പ്രതിനിധികളും ഗവർമെൻ്റ് എജൻസികളോടും, പോലീസിനോടും അവരവരുടെ വിവരങ്ങൾ ആവശ്യാനുസൃതം നൽകിയും പൂർണ്ണമായി സഹകരിച്ചും പോകുന്നവരാണ്. പല ഭാഗത്ത് നിന്ന് വരുന്ന പ്രവർത്തകർ കുറച്ച് ദിവസം മർകസിൽ താമസിച്ചിട്ട് പല ഭാഗങ്ങളിലേക്ക് പ്രവർത്തനങ്ങൾക്ക് പോകുന്നതാണ് പതിവ് രീതി. ഇവരുടെ ചിലവ് അവർ തന്നെ സ്വന്തമായിട്ടാണ് ചെയ്യുന്നത്. ഇതാണ് മർകസിൻ്റെ പൊതുവായ പ്രവർത്തന രീതി

ഈ പ്രത്യേക സാഹചര്യത്തിൽ നമ്മുടെ രാജ്യത്ത്യം ലോക രാജ്യങ്ങളിലും ഗവർമെൻ്റുകളുടെ കർശന സമീപനങ്ങൾ ഉണ്ടായിട്ട് കൂടി കോവിഡ്-19 മായി ബന്ധപ്പെട്ടു മർകസിലെത്തിയ ചില പ്രതിനിധികൾക്ക് രോഗസാധ്യത ഉണ്ടായത് തികച്ചും നിർഭാഗ്യകരമാണ്. ഈ അവസരത്തിൽ ഇതുമായി ബന്ധപ്പെട്ട് മർകസിൻ്റെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു. സർക്കാരിൻ്റെ അറിയിപ്പ് വന്നയുടനെ തന്നെ മർകസ് കർശന നിയന്ത്രണത്തിൻ്റെ ഭാഗമായി പ്രതിനിധികളുടെ മർകസിലേക്കുള്ള പ്രവേശനം നിർത്തി വെച്ചു. ഇവിടെ തങ്ങിയവരെ അവരുടെ പ്രദേശങ്ങളിൽ മടക്കി അയക്കുന്നതിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾ ചെയ്തു. എന്നാൽ 22.03.2020 ജനത കർഫ്യൂവും, പ്രധാന മന്ത്രിയുടെ ലോക്ഡൗണും കാരണം പ്രവർത്തകർക്ക് അവരുടെ പ്രദേശങ്ങളിൽ പോകാൻ പറ്റാത്ത സ്ഥിതി വന്നു. ഈ അവസരത്തിൽ തദ്ദേശീയരും വിദേശികളും അടങ്ങുന്ന പ്രവർത്തകർ മർകസ്സിൽ കുടുങ്ങി പോയി. പിന്നീട് ഇവരെ മർകസ്സിൽ നിന്ന് മാറ്റുകയും ചിലരെ ആശുപത്രികളിലേക്ക് ക്വാറന്റയിന് അയച്ചു. അനുബന്ധ പരിശോധനകൾക്ക് വിധേയമാക്കി.

തബ്‌ലീഗ്‌ പ്രസ്ഥാനത്തിൻ്റെ അമീർ മനപ്പാന മുഹമ്മദ് സഅദ് സാഹിബിന് എതിരായ ഒരു FIR No63/2020 ഡൽഹി ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അദ്ദേഹം sec 91 of the Cr.P.C പ്രകാരം ഒരു നോട്ടീസ് കൈപ്പറ്റുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട ബഹു: അമീർ ഒളിവിൽ പോയി എന്ന കുപ്രചരണം ഉണ്ടായി. കാര്യങ്ങൾ കോടതിയുടെ പരിധിയിൽ ഉള്ളതു കൊണ്ടും ഇതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാലും ഈ അവസരത്തിൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഈ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങളുമായി പൂർണമായ സഹകരണമുണ്ടാവുമെന്ന് ഉറപ്പ് തരുന്നു.

മർകസിനെതിരെ നടക്കുന്ന എല്ലാ കുപ്രചരണങ്ങളോടും ശക്തമായി വിയോജിപ്പ് അറിയിക്കുന്നു മാധ്യമങ്ങൾ തൊഴിൽമാന്യത കാത്ത് സൂക്ഷിച്ച് സമൂഹത്തിന് ഗുണകരമായ വാർത്തകൾ പ്രസിദ്ധീകരിക്കുകയും
തെറ്റായ പ്രചരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യണം.

ഗവണ്മെന്റ് സംവിധാനങ്ങളോട് സകലവിധ സഹകരണങ്ങളുടേതാണ് നിസാമുദ്ദീൻ മർകസിന്റെ നാളിത് വരെയുള്ള ചരിത്രം .ഇനിയുമത് തുടരും. തബ്‌ലീഗ് പ്രസ്ഥാനത്തിന് രഹസ്യ അജണ്ടകളൊന്നുമില്ല. മുസ്‌ലിം സമൂഹത്തിന്റെ മതസാമൂഹിക ഉന്നമനമാണ് പൊതുലക്ഷ്യം.

കോവിഡ്-19മായി ബന്ധപ്പെട്ട് ഗവണ്മെന്റ് നടത്തുന്ന ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുമായും പൊലീസ് ഉദ്യോഗസ്ഥരുമായും സഹകരിക്കണമെന്നും ആവശ്യമായ വിവരങ്ങൾ നൽകണമെന്നും തബ്‌ലീഗ്‌ ജമാഅത്ത് പ്രവർത്തകരെ ഇതോടെപ്പം അറിയിക്കുന്നു. ഞങ്ങളുടെ എല്ലാ പ്രാർഥനകളിലും ഈ വിപത്തിൽ നിന്ന് മനുഷ്യ സമൂഹത്തെ രക്ഷിക്കണമെന്ന് അല്ലാഹുവിനോട് ഞങ്ങൾ പ്രാർഥിക്കുന്നതാണ്.

പ്രാർഥനകളോടെ
നന്ദിപൂർവം
മൗലാന യൂസുഫ്

Click Here