“ലോക്” “ഡൗൺ”

കവിത
“ലോക്” “ഡൗൺ”
മുഹമ്മദ് ഫസല്‍ എം

എന്നേ ലോക്കായതാണ്…
പക്ഷം ചേർന്ന കോടതിയും
പതിരില്ലാത്ത വിധികളും.
പവറില്ലാത്ത ഉദ്യോഗസ്ഥരും
പാതിയടഞ്ഞ കണ്ണുകളും

എന്നേ ഡൗണായതാണ്…
നയമില്ലാത്ത ഭരണാധികാരികളും
നാണമില്ലാത്ത പാദസേവകരും
നാഥനില്ലാത്ത സാമ്പത്തികരംഗവും
നനവില്ലാത്ത രാജ്യവും

Painting_ Oppression by Reem Akkad Dardari, Syrian artist

Click Here