ഡീഗോ മറഡോണ; കളിയും ജീവിതവും

ഈ ഡോക്യുമെന്ററി ഒരു Must watch ആയി ഞാൻ പരിഗണിക്കാൻ കാരണം റെയർ ഫൂറ്റേജും അക്കാലത്തെ ഇന്റർവ്യൂസും തന്നെയാണ്. ഡോക്യുമെന്ററിയുടെ എഡിറ്റിങ്ങിൻ്റെ സവിശേഷതകൊണ്ട് ഒരു ഡോക്യുമെൻ്ററി എന്നതിനേക്കാൾ ഒരു വാശിയേറിയ ഫുട്ബാൾ മത്സരം കാണുന്ന അനുഭവമാണ് എനിക്ക് നൽകിയത്…
_ മുസാഫിർ ആദം മുസ്തഫ

സ്പോർട്സ് ഡോക്യുമെന്ററികളിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഡോക്യുമെന്ററിയിൽ മുൻനിരയിലുള്ള ഒന്നാണ് 2019ൽ ഇറങ്ങിയ “Diego Maradona”.

Diego Maradona എന്ന് കേൾക്കുമ്പോൾ എപ്പോഴും നമുക്ക് ഓർമ്മ വരിക 1986ലെ മെക്സിക്കൻ വേൾഡ് കപ്പ് മത്സരങ്ങളാണ്. അന്ന് മറഡോണയുടെ തോളിലേറിയാണ് അർജന്റീന വേൾഡ് കപ്പ് നേടുന്നത്. 1990ലെ ഇറ്റലി വേൾഡ് കപ്പിൽ മറഡോണ തന്റെ ഫോം നിലനിർത്തിയിട്ടും അവർക്ക് റണ്ണേഴ്‌സ് അപ്പ് ആവാനേ സാധിച്ചൊള്ളൂ. അന്ന് മുതലാണ് ഞാൻ മറഡോണയുടെയും അർജന്റീനയുടെയും ഫാൻ ആയി മാറുന്നത്.

മറഡോണ അർജന്റീനക്ക് വേണ്ടി കളിച്ച കളികളെ കുറിച്ചും അകപ്പെട്ട വിവാദങ്ങളെ കുറിച്ചും വായിച്ചും കണ്ടും നമുക്ക് അറിയാമെങ്കിലും മറഡോണയുടെ ക്ലബ് ഫുട്ബാൾ ജീവിതത്തെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കുന്നത് ഈ വർഷം Diego Maradona എന്ന Documentary(2h.10m) കണ്ടപ്പോഴാണ്. അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചുകളഞ്ഞ ഒരു ഡോക്യുമെന്ററി ആയിരുന്നു അത്. 1984 മുതൽ 1991 വരെ ഇറ്റാലിയൻ ക്ലബ്ബായ നപ്പോളിയിലെ താരമായ മറഡോണയുടെ ജീവിതമാണ് ഡോക്യുമെന്ററിക്ക് ആധാരം.

1982-1984 രണ്ട് വർഷത്തെ ബാഴ്‌സലോണ കാലത്ത് ഏറെ വിവാദങ്ങളും തർക്കങ്ങൾക്കും വഴിവെച്ചതിനൊടുവിൽ ബാഴ്സ മറഡോണയെ ഇറ്റാലിയൻ ക്ലബ്ബായ നപ്പോളിയിലെക്ക് അന്നത്തെ റെക്കോർഡ് തുകക്ക് (€12,000,000) ട്രാൻസ്ഫർ ചെയ്യുക ആയിരുന്നു. അന്ന് വരെ വലിയ വിജയമൊന്നും അവകാശപ്പെടാനില്ലാത്ത നപ്പോളിയിൽ മറഡോണ എത്തിയാലും ക്ലബ്ബിന്റെ വിജയങ്ങളിൽ വലിയ മാറ്റം ഒന്നും ഉണ്ടാവില്ല എന്നാണ് പലരും വിലയിരുത്തിയത്. ഇറ്റലിയിലെ മറ്റ് ക്ലബ്ബുകളെ അപേക്ഷിച്ച് വലിയ മതിപ്പോ പേരോ നപ്പോളി ക്ലബിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ നപ്പോളി ഫാൻസുകളെ സംബന്ധിച്ചിടത്തോളം മറഡോണ അവരുടെ മിശിഹ ആയിരുന്നു. നപ്പോളി എന്ന മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാവായി മറഡോണ ഇനി തുടരും എന്നാണ് അന്ന് പലരും പരിഹസിച്ചത്. പക്ഷെ, ചരിത്രം മറ്റൊന്നായിരുന്നു നപ്പോളിക്ക് വേണ്ടി കാത്തിരുന്നത്.

വിജയങ്ങളുടെ പെരുമഴയാണ് വരും വർഷങ്ങളിൽ മറഡോണ നപോളിക്ക് നൽകിയത്. 1986-87 സീസണിൽ Series A ചാംപ്യൻഷിപ്പും Coppa Italia കപ്പും അങ്ങനെ ഡബിൾ നേടി ചരിത്രം കുറിച്ചു. 1988-89 സീസണിൽ UEFA കപ്പ് നേടിയപ്പോഴേക്കും ഇറ്റലിക്കാർക്ക് മറഡോണ ജീവിച്ചിരിക്കുന്ന ദൈവമായി മാറിയിരുന്നു.

1989-90 വീണ്ടും Series A കിരീടം, അങ്ങനെ തുടർജയത്തിനിടയിൽ പലപ്പോഴും ഏറെ വിവാദത്തിലും മറഡോണ അകപ്പെട്ടു. അധോലോകവും ബിസിനെസ്സുകാരും അടങ്ങുന്ന വലിയ ഒരു സൗഹൃദവലയം മറഡോണയെ ചുറ്റുപ്പെട്ടിരുന്നു. നൈറ്റ് പാർട്ടികളും ഡ്രഗ്സ് എല്ലാം തന്നെ വലിഞ്ഞു മുറുക്കാ തുടങ്ങി എന്ന് തിരിച്ചറിഞ്ഞ മറഡോണ നപ്പോളി വിടാൻ പലപ്പോഴും ഒരുങ്ങിയെങ്കിലും ടീം മാനേജ്മെന്റും ഫാൻസും അതിന് സമ്മതിച്ചില്ല. ഉയർന്ന തുകക്ക് കരാർ പുതുക്കികൊണ്ടേയിരുന്നു.

ഈ ഡോക്യുമെന്ററി ഒരു Must watch ആയി ഞാൻ പരിഗണിക്കാൻ കാരണം റെയർ ഫൂറ്റേജും അക്കാലത്തെ ഇന്റർവ്യൂസും തന്നെയാണ്. ഡോക്യുമെന്ററിയുടെ എഡിറ്റിങ്ങിൻ്റെ സവിശേഷതകൊണ്ട് ഒരു ഡോക്യുമെൻ്ററി എന്നതിനേക്കാൾ ഒരു വാശിയേറിയ ഫുട്ബാൾ മത്സരം കാണുന്ന അനുഭവമാണ് എനിക്ക് നൽകിയത്.

I don’t like the fact that now everybody is asking Neapolitans to be Italian and to support their national team. Naples has always been marginalised by the rest of Italy. It is a city that suffers the most unfair racism.
— Diego Maradona, July 1990

ഇറ്റലിയിൽ വെച്ച് ഇറ്റലിക്കെതിരെ വേൾഡ് കപ്പ് സെമിഫൈനലിന് തൊട്ടു മുൻപ്‌ മറഡോണയുടെ പ്രസ്താവന ഇറ്റലിയിൽ നപ്പോളി ഫാൻസും മറ്റ് പ്രവിശ്യയിലെ ഫാൻസും തമ്മിലുള്ള തർക്കത്തിലേക്ക് വഴിവെച്ചു. അർജന്റീനയോടുള്ള ഇറ്റലിയുടെ തോൽവി അതുണ്ടാക്കിയ പൊളിറ്റിക്കൽ ആൻഡ് സോഷ്യൽ പ്രഷർ എല്ലാം മറഡോണയെ ഇറ്റലിക്കാരുടെ പിശാച് ആക്കി മാറ്റി. തുടർന്ന് രാഷ്ട്രീയമായ പകപോക്കലിന്റെ ദിനങ്ങളായിരുന്നു. ഒടുവിൽ അതുവരെ പരസ്യമായി ഡ്രഗ് ഉപയോഗിച്ചിരുന്ന മറഡോണയെ ഡ്രഗ് ഉപയോഗത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയും തുടർന്ന് കളിയിൽ നിന്ന് വിലക്കും കേസും. ഒടുവിൽ നപ്പോളിയുടെ കരാർ അവസാനിപ്പിച്ച് അർജന്റീനയിലേക്ക് എത്തുന്നതോടെ ഡോക്യുമെന്ററി അവസാനിക്കുന്നു.

Directed by : Asif Kapadia
Produced by : James Gay-Rees/Paul Martin
Written by : Asif Kapadia
Starring : Diego Maradona
Music by : Antônio Pinto
Edited by : Chris King
Release date : May 2019
Running time : 130 mins
Country : United Kingdom
Language :Spanish/ English
Box office : $2.6 million (Approx)
Genre : Documentry/Sports
IMDb Rate : 7.7
My Rating : Excellent

Follow us on | Facebook | Instagram Telegram | Twitter