ഭഗത് സിംഗിന്റെ നാട്ടിൽ നിന്നും പുത്തൻ സാമ്പത്തിക നയത്തിനെതിരെ കർഷകർ

പുത്തൻ സാമ്പത്തിക നയത്തിന്റെ കർഷിക മേഖലയിലെ പ്രയോഗം ലക്ഷക്കണക്കായ കർഷകരെയും കർഷക തൊഴിലാളികളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടു…
_ സോമൻ കണിപറമ്പിൽ

1991ലാണ് പുത്തൻ സാമ്പത്തിക നയങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇതിനെ പൊതുവിൽ ഇടതുപക്ഷം ഒഴികെ എല്ലാവരും പിന്തുണക്കുന്ന കാഴ്ചയാണ് നാം കണ്ടത്. തുടർന്ന് എതിർപ്പുകൾ കൈയ്യൊഴിഞ്ഞ് “ഇടത് പക്ഷവും” പുത്തൻ സാമ്പത്തിക നയത്തിന്റെ നല്ല നടത്തിപ്പുകാരായി മാറി.

പുത്തൻ സാമ്പത്തിക നയം ശക്തിപ്പെട്ടതനുസരിച്ച് തൊഴിൽ നിയമങ്ങളിൽ തിരുത്തലുകൾ ഉണ്ടായി. തൊഴിലാളികളുടെ അവകാശങ്ങൾ ഒന്നൊന്നായി ഹനിക്കപ്പെട്ടു. തൊഴിലാളികൾ വ്യാപകമായി പിരിച്ചു വിടപ്പെട്ടു. പുത്തൻ സാമ്പത്തിക നയത്തിന്റെ കർഷിക മേഖലയിലെ പ്രയോഗം ലക്ഷക്കണക്കായ കർഷകരെയും കർഷക തൊഴിലാളികളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടു.

സാഹചര്യങ്ങൾ ഇത്രയേറെ ഗുരുതരമായിട്ടും ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെയും കർഷക- കർഷക തൊഴിലാളികളുടെയും നേതൃത്വത്തിൽ ശക്തമായ ഒരു പ്രതിഷേധം ഉയർന്നുവന്നില്ല. എന്നാൽ മൂന്ന് ദശകങ്ങൾക്ക് ശേഷം ധീര ദേശാഭിമാനി ഭഗത് സിംഗിന്റെ നാട്ടിൽ നിന്നും പുത്തൻ സാമ്പത്തിക നയത്തിനെതിരെ കാർഷിക മേഖലയുടെ കോർപ്പറേറ്റു വൽക്കരണത്തിനെതിരെ കോർപ്പറേറ്റ് ഏജന്റുമാരെ വെല്ലുവിളിച്ചു കൊണ്ട് അവരുടെ ബാരിക്കേഡുകൾ പുഴയിലെറിഞ്ഞു കൊണ്ട് കർഷകർ മുന്നേറുന്നത് സോഷ്യലിസ്റ്റ് വിശ്വാസികൾക്കും കോർപ്പറേറ്റു വിരുദ്ധ ശക്തികൾക്കും ആവേശം പകരുന്ന പോരാട്ടമാണ്.

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ആ സമരത്തെ അട്ടിമറിക്കാൻ കഴിയില്ല. 81 കർഷക സംഘടനകളുടെ കൂട്ടായ്മയാണ് ആ സമരം നയിക്കുന്നത്.

Photos Courtesy_ Rohit Lohia, Progressive International

Like This Page Click Here

Telegram
Twitter