സ്വാതന്ത്ര്യസ്വപ്നങ്ങൾ

404 ദിവസങ്ങള്‍കൊണ്ട് യാതൊരു സൂചനയും അധികാരികള്‍ക്ക് നല്‍കാതെ നടത്തുന്ന ജയില്‍ ബ്രേക്കിങ്. നമ്മളെ ശ്വാസം വിടാന്‍ അനുവദിക്കൂല!
_ എ എം നജീബ് സുധീർ

“Freedom is the very simple idea which is perhaps why it can be so easily lost.
സ്വാതന്ത്ര്യം വളരെ ലളിതമായ ഒരാശയമാണ്. ഒരുപക്ഷേ, അതുകൊണ്ടാവാം വളരെ എളുപ്പം അതു നഷ്ടപ്പെടുന്നതും…”

1948ല്‍ ദക്ഷിണാഫ്രിക്കയില്‍ അധികാരത്തില്‍ വന്ന നാഷണല്‍ പാര്‍ട്ടിയുടെ അപാര്‍ത്തീഡ് മൂവ്‌മെന്റിനെതിരെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ (ANC) ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന 3 യുവാക്കളുടെ ജയില്‍ ജീവിതവും ജയില്‍ ചാട്ടവുമാണ് എസ്‌കേപ് ഫ്രം പ്രെട്ടോറിയയുടെ പ്രമേയം.

ലോകത്ത് ഇന്നുവരെ ഒരു ജയില്‍ചാട്ടങ്ങളിലും പരീക്ഷിച്ചിട്ടില്ലാത്ത ഗംഭീര ഐഡിയ. നിരോധിത പാര്‍ട്ടിയായ ANCയിൽ പ്രവര്‍ത്തിച്ചതിന് 1978ല്‍ അറസ്റ്റ് ചെയ്യപ്പെട്ട് 12 വര്‍ഷത്തിന് ശിക്ഷിക്കപ്പെട്ട ടിം ജന്‍കിനും 8 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട സ്റ്റീഫന്‍ ലീയും കുപ്രസിദ്ധമായ റോബന്‍ ഐലന്റ് പ്രിട്ടോറിയ ജയിലില്‍ എത്തിപ്പെടുന്നു. തുടര്‍ന്നുള്ള 404 ദിവസങ്ങള്‍കൊണ്ട് യാതൊരു സൂചനയും അധികാരികള്‍ക്ക് നല്‍കാതെ നടത്തുന്ന ജയില്‍ ബ്രേക്കിങ്. നമ്മളെ ശ്വാസം വിടാന്‍ അനുവദിക്കൂല!

ടിം ജന്‍കിന്‍ 2003ല്‍ എഴുതിയ Inside Out: Escape from pretoria prison എന്ന പുസ്തകത്തെ അവലംബമാക്കി ഫ്രാന്‍സിസ് അന്നന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കുപ്രസിദ്ധമായ പ്രെട്ടോറിയ ജയില്‍ 2013ല്‍ പ്രസിഡന്റ് ജേക്കബ് സുമ കോ്ഗസി മാംപുറു മാനേജ്‌മെന്റ് ഏരിയ എന്ന് നാമകരണം ചെയ്തു.

ഒരു സമൂഹത്തിന്റെ സ്വാതന്ത്ര്യസ്വപ്‌നങ്ങള്‍ എത്രയെന്നും അവരുടെ അതിജീവനശ്രമങ്ങള്‍ എങ്ങനെയൊക്കെയെന്നും കാണാന്‍ ഈ ചിത്രം നമ്മെ സഹായിക്കും.

Follow us on | Facebook | Instagram Telegram | Twitter