റോസ ലക്സംബർഗ് കാമുകന് അയച്ച കത്തിൽ നിന്നും

മാർക്സിസ്റ്റ് സൈദ്ധാന്തിക റോസ ലക്സംബർഗും കാമുകൻ ലിയോ ജോഗീഷസും തമ്മിൽ ആയിരക്കണക്കിന് കത്തുകൾ എഴുതിയിട്ടുണ്ട്. അതിൽ ഒരു കത്തിൽ നിന്നും…

“വിപ്ലവത്തിന്റെ മുഹൂർത്തം വരുമ്പോൾ എന്റെ എല്ലാ കുഴപ്പങ്ങളും മറന്ന് നീ എന്റെ കൂടെ ഉണ്ടായിരിക്കണം. എന്തുമാത്രം ആനന്ദത്തോടും ആർത്തിയോടെയുമാണ് നിന്റെ ഓരോ കത്തിനുമായി ഞാൻ കാത്തിരിക്കുന്നതെന്ന് അറിയില്ലേ നിനക്ക്… ?

ഇന്നലെ പാർക്കിലൂടെ നടക്കുമ്പോൾ എന്ത് നടന്നെന്ന് ഞാൻ ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടെ. ഒരു കൊച്ചു കുഞ്ഞ്, മൂന്നോ നാലോ വയസു പ്രായം, മനോഹരമായ വസ്ത്രത്തിൽ, മനോഹരമായ മുടിയോടെ എന്നെ നോക്കി. പെട്ടെന്ന് ആ കുട്ടിയെ റാഞ്ചിയെടുത്ത് വീട്ടിൽ കൊണ്ടുപോയാലോ എന്നൊരു തീവ്രമായ ത്വര എന്നിലുടലെടുത്തു…

ഓ പ്രിയപ്പെട്ടവനെ എനിക്കൊരിക്കലും എന്റെതായി ഒരു കുഞ്ഞുണ്ടാവില്ലേ… ? ”
_ റോസ ലക്സംബർഗ്

BUY NOW ചുകന്ന റോസ, റോസ ലക്സംബർഗ് ജീവിതവും ദർശനവും

Follow us on | Facebook | Instagram Telegram | Twitter | Threads

Leave a Reply