പൊലീസ് നിങ്ങളുടെ സുഹൃത്താണ് ! അതൊരു പഴയ നുണ

Hashtag Justice
Rap Song
Written, Composed and Performed by Arivu

തമിഴ് നാട് തൂത്തുക്കുടിയില്‍ നടന്ന 4 പൊലീസ് കസ്റ്റഡി കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംവിധായകന്‍ പാ രഞ്ജിത് അവതരിപ്പിക്കുന്ന പ്രതിരോധ റാപ് ഗാനമാണ് “Hashtag Justice”.  അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ വംശീയ പൊലീസ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയപ്പോള്‍ ഉയര്‍ന്ന രണോത്സുക പ്രതിഷേധം ലോക പൊലീസിന്‍റെ തെരുവുകളെയും ഭരണകൂട സ്ഥാപനങ്ങളെയും തീപിടിപ്പിച്ചു. ആ തീ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ജനാധിപത്യ ബോധമുള്ള ഭരണകൂട വിധേയരല്ലാത്ത ജനത ആളിപ്പടര്‍ത്തി. എന്നാല്‍ അതേകാലയളവില്‍ ഇന്ത്യയില്‍ ഒന്നിലേറെ കസ്റ്റഡി കൊലപാതകങ്ങള്‍ നടന്നിട്ടും ഇന്ത്യന്‍ ജനാധിപത്യബോധം പതിവുപോലെ കേവലം ഹാഷ് ടാഗുകളില്‍ ഒതുങ്ങി നില്‍ക്കുക മാത്രം ചെയ്തു. റാപ് സോങ്ങിന്‍റെ രചനയും സംഗീതവും “അറിവ്” ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ശക്തമായ ഒരു പൊളിറ്റിക്കല്‍ റാപ് സോങ്.

Follow us on | Facebook | Instagram Telegram | Twitter | Threads