ഹെലിൻ ബൊലെക്; ഉർദുഗാന്‍റെ അടിച്ചമര്‍ത്തലില്‍ ജീവന്‍ നഷ്ടമായ വിപ്ലവ ഗായിക
ഉർദുഗാൻ നേതൃത്വം നൽകുന്ന തുർക്കിയിലെ ഫാസിസ്റ്റ് ഗവണ്‍മെന്‍റിന്‍റെ അടിച്ചമർത്തലിൽ ജീവൻ നഷ്ടമാകുന്ന ഒടുവിലെ സാംസ്കാരിക പ്രവർത്തകയാണ് സഖാവ് ഹെലിൻ ബൊലെക്…
ലാൽ സലാം സഖാവ് ഹെലിൻ ബൊലെക്
_ യാസിന്‍ എസ്
തുർക്കിയിലെ വിപ്ലവ ഗാനസംഘം നേതാവായ സഖാവ് ഹെലിൻ ബൊലെക് 288 ദിവസമായി തുടരുന്ന നിരാഹാര സമരത്തെ തുടർന്ന് രക്തസാക്ഷിത്വം വരിച്ചു. ഗ്രൂപ്പ് യോറം എന്ന വിപ്ലവ രാഷ്ട്രീയ ഗായക സംഗീത സംഘത്തിന് മേൽ തുർക്കി ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കുക, സ്വതന്ത്രമായി പരിപാടി അവതരിപ്പിക്കാൻ അനുവദിക്കുക, ഉർദുഗാൻ ഗവർണമെന്റ് ജയിലിൽ അടച്ച ഗായക സംഘത്തിലെ മറ്റു പ്രവർത്തകരെ മോചിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയാണ് അവർ നിരാഹാര സമരം നടത്തിയത്.
ഗായിക സംഘത്തിലെ മറ്റൊരു പ്രവർത്തകനായ ഇബ്രാഹീം ഗോകസെക്കിനൊപ്പം ജയിലിൽ വെച്ചാണ് ഹെലിൻ ബൊലെക് നിരാഹാര സമരം ആരംഭിച്ചത്. ഏതാനം ദിവസങ്ങൾക്ക് മുൻപ് ജയിൽ മോചിതയായ ബൊലെക് ഇസ്താംബുളിലെ വീട്ടിൽ വെച്ചാണ് മരണപ്പെട്ടത്. ഉർദുഗാൻ നേതൃത്വം നൽകുന്ന തുർക്കിയിലെ ഫാസിസ്റ്റ് ഗവണ്‍മെന്‍റിന്‍റെ അടിച്ചമർത്തലിൽ ജീവൻ നഷ്ടമാകുന്ന ഒടുവിലെ സാംസ്കാരിക പ്രവർത്തകയാണ് സഖാവ് ഹെലിൻ ബൊലെക്.
ഹെലൻ ബൊലെക് അവതരിപ്പിച്ച സംഗീത പരിപാടി