ടിപ്പു സുൽത്താൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാൽ രണ്ടുണ്ട് മെച്ചം

#FbToday

എറണാകുളത്തുനിന്നും ഫോർട്ട്കൊച്ചിക്ക് ബോട്ടിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. കൊച്ചിയിലെ കൽവത്തി ബോട്ട് ജട്ടിയുടെ നേരെ എതിർ വശത്താണ് ചിത്രത്തിൽ കാണുന്ന ഹോട്ടൽ ടിപ്പു സുൽത്താൻ.

ഇവിടെനിന്നും ഭക്ഷണം കഴിച്ചാൽ രണ്ടുണ്ട് മെച്ചം. ഒന്ന്, ഇവിടെയുള്ള ബീഫ് റോസ്റ്റ് അതീവ രുചികരവും പ്ലേറ്റൊന്നിന് അറുപത് രൂപയുമേയുള്ളൂ. രണ്ട്, ഒരു സ്വാതന്ത്ര്യസമര പോരാളിയുടെ പേരുള്ള ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു എന്ന ഒരു സന്തോഷവും നമ്മുടെ മനസ്സിൽ ബാക്കി നിൽക്കും.

ഓ പറഞ്ഞു വരുമ്പോൾ ഇന്നാണ് ടിപ്പുവിന്റെ ജന്മദിനവും. 268 വർഷങ്ങൾക്ക് മുൻപ് ഒരു നവംബർ 10 നാണ് അദ്ദേഹം ജനിച്ചത്. എല്ലാ പോരാളികൾക്കും അഭിവാദ്യങ്ങൾ.


_ ഹരിഹരൻ സുബ്രഹ്മണ്യൻ
#FbToday

Leave a Reply