മതം, വിശ്വാസം എന്നിവയ്ക്കെതിരെ ഉന്നയിക്കുന്ന വാദങ്ങള്‍ തന്നെയല്ലേ ഭരണഘടനാ സംരക്ഷകരും പറയുന്നത് ?

മതം, വിശ്വാസം എന്നിവയ്ക്കെതിരെ ഉന്നയിക്കുന്ന വാദങ്ങള്‍ തന്നെയല്ലേ ഭരണഘടനാ സംരക്ഷകരായി വന്നിട്ടുള്ള കൂട്ടവും പറയുന്നത്. മതഗ്രന്ഥങ്ങള്‍ ചരിത്രപരമായി ഉണ്ടായതാണെന്നും ആ കാലത്തില്‍ ഉറച്ചു പോയതാണെന്നും ആരോപിക്കുന്നവര്‍ എന്താണ് ചെയ്യുന്നത് ? ഒരു ചരിത്ര സന്ദര്‍ഭത്തില്‍ ഉണ്ടായ ഭരണഘടനയെ ഒരു പവിത്രമായ ഒരു Text ആയല്ലേ സങ്കൽപ്പിക്കുന്നത് ?

ഭരണഘടനാ നിര്‍മ്മാണ അസംബ്ലിയില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വോട്ടിനിട്ട് പാസാക്കപെട്ടവയെ മറ്റൊരു ചരിത്ര സന്ദര്‍ഭത്തില്‍ മറ്റൊരു രീതിയിൽ‍ സമീപിക്കാന്‍ കഴിയാതെയാക്കുന്നു. ദേശീയത എന്ന മതവും ദേശം എന്ന ഏക അംഗീകൃത സമുദായവും ഭരണഘടനാ ഭക്തിയും എല്ലാം ചേര്‍ന്ന ഒന്ന്.

പിന്നെ മതങ്ങളുടെ സദാചാരത്തെ വിമര്‍ശിക്കുന്നവര്‍ ഭരണകൂട സദാചാരം എന്ന് കോടതികള്‍ ആവര്‍ത്തിക്കുന്ന ഒന്നിനെ ഏറ്റുപിടിക്കുന്നു. ജനായത്ത സമ്പ്രദായമനുസരിച്ച് തെരഞ്ഞെടുക്കപ്പെടാത്ത ന്യായാധിപര്‍ വ്യാഖ്യാനിക്കാനുള്ള അവകാശവുമുണ്ട്. ഒരു കുടുംബത്തില്‍ ജനിച്ചു പോവുന്നത് കൊണ്ടാണ് മതം കൈവരുന്നത് എന്ന് പറയുന്നു.

ഒരു രാഷ്ട്രത്തിന്റെ പൗരത്വവും അങ്ങനെ തന്നെയല്ലേ ഒരു വ്യക്തിയുടെ മേല്‍ വന്നു വീഴുന്നത് ? സത്യത്തില്‍ അയപ്പ ഭക്തനാകണോ ഭരണഘടനാ ഭക്തനാകണോ എന്ന് കൺഫ്യൂഷൻ. ഭരണഘടന നിലവില്‍ വന്നതിനുശേഷമുള്ള 68 വർഷം ഈ പ്രദേശത്തു താമസിക്കുന്നവരുടെ അനുഭവത്തിനു എന്തെങ്കിലും വിലയുണ്ടോ ?
_ അജിത് കുമാർ എ എസ്

Related Articles, Click Here Constitution Of India

Leave a Reply