തീവ്ര വലതുപക്ഷം രാഷ്ട്രീയഭരണം കയ്യാളുന്ന കാലത്ത് വായിക്കേണ്ട പുസ്തകം
കെ സഹദേവന്‍
ഡോ. ഇട്ടി എബ്രഹാമിന്‍റെ How India Became Territorial: Foriegn Policy, Diaspora, Geopolitics എന്ന പുസ്തകം തീവ്ര വലതുപക്ഷം രാഷ്ട്രീയ ഭരണം കയ്യാളുന്ന ഈയൊരു സന്ദർഭത്തിൽ വായിക്കുന്നത് ഉചിതമായിരിക്കും. ഇന്ത്യയുടെ ടെറിട്ടോറിയലൈസേഷൻ പ്രകിയയെ ആഗോള ചരിത്ര സന്ദർഭത്തിൽ പരിശോധിക്കുന്നതോടൊപ്പം അത്തരമൊരു ദേശരാഷ്ട്രത്തിലേക്കുള്ള പരിണാമ പ്രക്രിയയുടെ അനിവാര്യ ഫലമെന്ന നിലയിലും, അതിന്‍റെ ഘടനാപരമായ സവിശേഷതയെന്ന നിലയിലും ഉടലെടുക്കുന്ന അസന്തുലിതവും അസമമവുമായ പൗരത്വ മാതൃകയെയും ചെറിയതോതിലെങ്കിലും വിശകലന വിധേയമാക്കുന്നുണ്ട് ഈ പുസ്തകം.
ദേശരാഷ്ട്ര സങ്കൽപ്പത്തോടൊപ്പം ശക്തമാകുന്ന ഭരണകൂട അധികാര പ്രയോഗം Space of Exception എന്ന ആശയത്തെ കൂടുതൽ വ്യാപകമാക്കുന്നുണ്ട്. തീവ്ര വലതുരാഷ്ട്രീയം ഉയർത്തുന്ന ‘അഖണ്ഡ ഇന്ത്യ’ എന്ന കാഴ്ചപ്പാട് ഈ അധികാരപ്രയോഗത്തെ കൂടുതൽ ദൃഢീകരിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ദേശാതിർത്തികളുമായി ബന്ധപ്പെട്ട് ഉടലെടുത്ത Space of Exception എന്ന കാഴ്ചപ്പാട് രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളിലേക്കും പതുക്കെ പതുക്കെ വ്യാപിക്കുന്നു. പൗരാവകാശങ്ങളും നിയമപരമായ പരിരക്ഷകളും നീക്കം ചെയ്യപ്പെടുകയും ഭരണകൂട ഇടപെടൽ പൗരന്മാരുടെ ദൈനംദിന ജീവിതത്തിലേക്ക് കൂടുതൽ വ്യാപരിക്കപ്പെടുകയും ചെയ്യുന്നതായി കാണാം.
2014ൽ എഴുതിയ ഈ പുസ്തകം കോവിഡാനന്തര ലോകക്രമത്തിൽ പ്രസക്തമാകുന്നത്, ദേശരാഷ്ട്രങ്ങളുടെ ശക്തിപ്പെടലിലൂടെയായിരിക്കും. ആഗോള ലോകക്രമം എന്ന കാഴ്ചപ്പാടിൽ നിന്ന് രാഷ്ട്രങ്ങൾ തങ്ങളിലേക്ക് തന്നെ ചുരുങ്ങുന്നതും ഐക്യരാഷ്ട്ര സഭ പോലുള്ള ആഗോള സംവിധാനങ്ങൾ അപ്രസക്തമാകുന്നതും പുതിയ, പ്രാദേശിക സഖ്യങ്ങൾ ശക്തിപ്പെടുന്നതും ഇന്ന് നാം കാണുന്നു. ഒരർത്ഥത്തിൽ ശക്തമായ ദേശരാഷ്ട്രം എന്ന സങ്കൽപം പൗരന്‍റെ ജീവിതത്തിലേക്ക് ഭരണകൂട അധികാര പ്രയോഗങ്ങൾ കൂടുതൽ കടുത്തതാക്കും
Book: How India Became Territorial: Foreign Policy, Diaspora, Geopolitics
Author: Itty Abraham
publisher: Stanford University Press
Page: 217
Published: 2014
ബുക്ക് Amazonല്‍
https://www.amazon.in/How-India-Became-Territorial-Geopolitics/dp/0804791635