ഗുരുതര പ്രതിസന്ധികളിലും വിവേകശൂന്യപദ്ധതികളുമായി മോദിയും ട്രംപും

അവിടെ ട്രംപ്…. ഇവിടെ മോദി

_ സഹദേവന്‍ കെ

അവിടെ ആണവായുധ പരീക്ഷണം

ലോകം അതി​ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും രാഷ്ട്രത്തലവന്മാരുടെ വിവേകശൂന്യമായ പ്രവൃത്തികൾക്ക് യാതൊരു അറുതിയുമില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവിതാ. അമേരിക്ക 1991 തൊട്ട് നിർത്തിവെച്ച ആണവായുധ പരീക്ഷണങ്ങൾ പുനരാരംഭിക്കാനുള്ള ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വാഷിങ്ടൺ പോസ്റ്റിനെ ഉദ്ധരിച്ചുകൊണ്ട് ബ്ലൂംബെർ​ഗ് റിപ്പോർട്ട് ചെയ്യുന്നു.

റഷ്യയും ചൈനയും ചെറുകിട ആണവായുധങ്ങൾ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന കാരണം പറഞ്ഞാണ് പുതിയ നീക്കം. Launch on Warning Statusൽ 2000ത്തോളം ആണവായുധങ്ങൾ ഉള്ള ഒരു രാജ്യമാണ് അമേരിക്ക. 20000ത്തിലധികം Nuclear War Headകൾ ഇപ്പോൾത്തന്നെ അവരുടെ പക്കലുണ്ട് !

കോവിഡ് പകർച്ച വ്യാധിയുടെ കാലത്ത് ജനങ്ങൾക്ക് അടിസ്ഥാന ആരോ​ഗ്യ സംവിധാനങ്ങൾ ഒരുക്കിക്കൊടുന്നതിൽ പരാജയപ്പെട്ട ട്രംപ് അഡ്മിനിസ്ട്രേഷൻ പുതിയ ഭീഷണികളെക്കുറിച്ചുള്ള കഥകളുമായി ഇറങ്ങിയിരിക്കുകയാണ്. 800 കോടി ഡോളർ ചെലവഴിച്ചുകൊണ്ടാണ് ഒരു ആണവായുധം തയ്യാറാക്കുന്നത്. അമേരിക്കയിൽ ഡോക്ടർമാർക്കാവശ്യമായ PPE പോലും ഒരുക്കിക്കൊടുക്കാൻ കഴിയാത്ത സർക്കാരാണ് ഇത്തരമൊരു ധാരാളിത്തത്തിന് മുതിരുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങളുടെ പരാജയങ്ങളെ മറച്ചുവെക്കാൻ എല്ലാ ഭരണത്തലവന്മാർക്കും ഒരു വൈദേശിക ഭീഷണി ആവശ്യമായി വരുന്നുണ്ട്.

ഇവിടെ സെൻട്രൽ വിസ്റ്റാ പ്രൊജക്ട്

വിവരക്കേടുകളുടെ കാര്യത്തിൽ ട്രംപിൽ നിന്നും ഒട്ടും വ്യത്യസ്തനല്ല താനെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. 21 ദിവസത്തെ അഭിനവ മഹാഭാരതയുദ്ധം 70 ദിവസം കടക്കാറായിരിക്കുന്നു.

കോവിഡ് രോ​ഗികളുടെ എണ്ണം ഒരുലക്ഷം കടക്കുകയും മരണം ഏതാണ്ട് 3400ൽ എത്തുകയും ജനങ്ങൾ തൊഴിലും ഭക്ഷണവും യാത്രാ സൗകര്യവുമില്ലാതെ പ്രയാസപ്പെടുകയും ചെയ്യുമ്പോൾ പാർലമെന്റ് മന്ദിരമടക്കമുള്ളവ പരിഷ്കരിച്ചുകൊണ്ടുള്ള സെൻട്രൽ വിസ്റ്റാ പ്രൊജക്ടുമായി മുന്നോട്ടുപോകാനുള്ള നടപടികളാണ് മോദി സ്വീകരിച്ചിരിക്കുന്നത്. 20,000 കോടി ചെലവഴിച്ചുകൊണ്ടുള്ള ഈ പദ്ധതിക്കെതിരെ വിവിധ മേഖലയിലെ വിദ​ഗ്ദ്ധന്മാർ എതിർപ്പുമായി മുന്നോട്ടുവന്നെങ്കിലും അവയൊന്നും അം​ഗീകരിക്കാൻ മോദി തയ്യാറായില്ല.

Click Here