നിയമത്തിന്റെ വലയിൽ ഒരിക്കലും തിമിംഗലം കെണിയാറില്ല

#FbToday


_ അഡ്വ. സി ഷുക്കൂർ

കെ പി ശശികലയ്ക്ക് 153 Aൽ മുൻകൂർ ജാമ്യം !
ചിലപ്പോൾ വല്ലാത്ത നിരാശയും ആത്മനിന്ദയും തോന്നും, നമ്മുടെ വ്യവസ്ഥിതികൾ ഇങ്ങിനെ, മുഖത്ത് നോക്കി കണ്ണു ഇറുക്കി കാണിക്കുമ്പോൾ.

സാധാരണ ഗതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 A കുറ്റം ചുമത്തിയ ഒരു FIR ൽ പേരു വന്നാൽ നിലവിലുള്ള സാഹചര്യത്തിൽ ഒരു നിലയ്ക്കും Cr PC 438 പരിധിയിൽ മുൻകൂർ ജാമ്യം ലഭിക്കില്ല, അല്ല സോഷ്യൽ ഫാബ്രിക്കിൽ വലിയ തോതിൽ വിള്ളൽ ഉണ്ടാക്കുന്നവരാകുമ്പോൾ പ്രത്യേകിച്ചും. എത്ര ചെറുപ്പക്കാരാണ് 153 Aയെ കുറിച്ചു ചിന്തിക്കുക പോലും ചെയ്യാതെ സാങ്കേതികയുടെ പേരിൽ ജയിലിൽ കിടക്കേണ്ടി വന്നത്. നിയമത്തിന്റെ വലയിൽ ഒരിക്കലും തിമിംഗലം കെണിയാറില്ല..

കെ പി ശശികലയ്ക്ക് കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകി. 20l6ൽ , യൂട്യൂബിൽ Upload ചെയ്ത പ്രസംഗത്തെ കുറിച്ചു കാസർഗോഡ് പോലീസ് ചീഫിന് നൽകിയ പരാതിയെ തുടർന്നു, ഹോസ്ദുർഗ്ഗ് പോലീസ് രജിസ്റ്റർ ചെയ്തതും പിന്നീട് കോഴിക്കോട് കസബയിലേക്കു ട്രാൻസ്ഫർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം. (കസബ പോലീസ് ക്രൈം നമ്പർ 1041 / 16 )
_ അഡ്വ. സി ഷുക്കൂർ

Leave a Reply