നാളെ അയാൾ പൗരന്മാരോടു റോഡിലിറങ്ങി പാത്രംകൊട്ടി ജീവിക്കാന്‍ പറയില്ലെന്നാരു കണ്ടു?
ഞായറാഴ്ച പാത്രം കൊട്ടാൻ പറഞ്ഞപ്പോൾ ഒരു ട്രോൾ കണ്ടിരുന്നു, ഇന്ന് അയാൾ വീട്ടിലിരുന്നു പാത്രം കൊട്ടാൻ പറഞ്ഞു, നാളെ അയാൾ പൗരന്മാരോടു മുഴുവൻ റോട്ടിലിറങ്ങി പാത്രം കൊട്ടി ജീവിയ്ക്കാൻ പറയില്ലെന്നാരു കണ്ടു ?
അന്ന് വൈകിട്ട് നോർത്തിന്ത്യക്കാർ ഗോ കൊറോണ എന്ന് ആർപ്പ് വിളിച്ച് തെരുവുകൾ ആഘോഷിയ്ക്കുമ്പോൾ സുഹൃത്തിനോട് പറഞ്ഞതോർത്തു – നാളെ മോഡി ഈ ഗ്യാപ്പിൽ ഒരു എമർജൻസി പ്രഖ്യാപിച്ചാൽ എത്ര ഭവ്യതയോടെയായിരിയ്ക്കും ആളുകൾ സ്വീകരിയ്ക്കുക !
നോക്കൂ. നോട്ട് നിരോധിയ്ക്കാൻ, രാജ്യം ലോക്ഡൗൺ ചെയ്യാൻ ഏതാനും മണിക്കൂറുകളാണു അയാൾ എപ്പോഴും മുന്നിൽ വയ്ക്കുന്നത്. ഏതൊരു രാജ്യവും 24 മുതൽ 48 മണിക്കൂർ വരെ സമയം കൊടുത്താണു ഇത്തരം നിർണ്ണായക കാര്യങ്ങൾ പ്രഖ്യാപിയ്ക്കുക. ഒരു സാവകാശവും അയാൾ നൽകില്ല.
ഒന്നുറപ്പാണു, കോവിഡ് കൊണ്ടായിരിയ്ക്കില്ല. അതുമായി ബന്ധപ്പെട്ട് ഭരണകൂടം നടപ്പാക്കുന്ന മുന്നൊരുക്കമില്ലാത്ത തീരുമാനങ്ങൾ കൊണ്ടായിരിയ്ക്കും ആയിരങ്ങൾ മരിയ്ക്കുക. ലോക്ഡൗൺ കാലത്ത് രാജ്യത്തെ കോടിക്കണക്കിനു വരുന്ന മനുഷ്യരുടെ ചികിൽസയെക്കുറിച്ചോ, കൂലിപ്പണിക്കാരായ ദരിദ്രരായ വലിയൊരു സമൂഹത്തിന്റെ പട്ടിണിയ്ക്കുള്ള പരിഹാരത്തെക്കുറിച്ചോ ഒന്നും പറഞ്ഞില്ല.
ഭയപ്പെടുത്തുന്നത് മുന്നിൽ കാണാൻ പോകുന്ന 130 കോടി മനുഷ്യരുടെ വലിയ ദുരന്തമാണു. ഗതികെട്ട ഒരു ജനതയാണു നമ്മൾ. അങ്ങേയറ്റം നിസ്സഹായരുമാണു !
_ യൂനസ് ഖാന്