പ്രണയം; കമല സുരയ്യ

കവിത
പ്രണയം
_ കമല സുരയ്യ
മൊഴിമാറ്റം_ മെബഹിയ

നിന്നെ കാണുന്നതിനു മുൻപു വരെയും
ഞാൻ കവിതകൾ എഴുതിയിരുന്നു
ചിത്രങ്ങൾ വരച്ചിരുന്നു.
പിന്നെയോ
കൂട്ടുകാരുമായി പുറത്തു പോയിരുന്നു
വെറുതേ നടക്കുവാൻ…

എന്നാൽ ഇപ്പോൾ
ഞാൻ നിന്നെ സ്നേഹിക്കുന്നു,
വൃദ്ധയായ ഒരു തെരുവുപട്ടിയെ പോലെ
ഞാൻ നിന്നിലേക്ക്
ചുരുണ്ടു കൂടിയിരിക്കുന്നു.

നീ ഇല്ലാതെ
എന്റെ ജീവിതം നിരർത്ഥകമാണ്.

Follow us on | Facebook | Instagram Telegram | Twitter