മാവോയിസ്റ്റുകളുടെ മനുഷ്യത്വത്തെ കുറിച്ചു സംസാരിക്കുന്നവരെയാണ് കണ്ടത്

ഈ പറയുന്ന മാവോയിസ്റ്റുകളെ പേടിയുള്ള നാട്ടുകാരെയൊന്നും വയനാട്ടിൽ നിന്നും ഞങ്ങൾക്ക് കണ്ടത്താൻ ആയില്ല. പകരം ഒളിഞ്ഞും തെളിഞ്ഞും അവരുടെ മനുഷ്യത്വത്തെ പിന്തുണക്കുന്ന, അവരുടെ മാന്യതയെ ക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന, പോലീസിനെയും രാഷ്ട്രീയക്കാരെയും പേടിയുള്ളവരെയാണ് അവിടെ കണ്ടത്…
_ ഷീനു ദാസ്

ഇന്ന് വായനാടായിരുന്നു ക്ലിനിക്. രാവിലെ പോവുമ്പോൾ റോഡരികിലും തട്ടുകടകളിലും ഒക്കെയായി പോലീസുകാർ തമ്പടിച്ചിട്ടുണ്ടായിരുന്നു. പോലീസിന്റെ വെടിയേറ്റ് മരിച്ച അയാളെക്കുറിച്ച് തന്നെയായിരുന്നു എല്ലാവരും സംസാരിച്ചത്.

“ഇവനൊക്കെ പണിയെടുത്ത് ജീവിച്ചൂടെ, ചുമ്മാ മറ്റുള്ളോരുടെ സമ്പാദ്യം തട്ടിപ്പറിക്കാൻ ചെന്നാൽ ഇതുപോലിരിക്കും” എന്നൊക്കെ മലയാള മനോരമ പത്രത്തിൽ നിന്നും കിട്ടിയ കഥകളുടെ അടിസ്ഥാനത്തിൽ പരസ്പരം തട്ടിവിട്ട് ക്ലിനിക്കിലെത്തി. പേഷ്യന്റ്‌സിനെ കാണുമ്പോഴെല്ലാം മനസ്സിൽ വെടിയേറ്റ് പുറം തിരിഞ്ഞ് കിടക്കുന്ന അയാളുടെ രൂപമായിരുന്നു.

വൈകീട്ട് തിരിച്ചു വരുന്ന വഴി ചായകുടിക്കാൻ സ്ഥിരമായി കയറുന്ന കടയിൽ തന്നെയായിരുന്നു കയറിയത്. അന്ന് ആക്രമണം നടന്ന അതെ സ്ഥലത്ത്, അതെ റിസോർട്ടിനരികെ. ചായയൊക്കെ ഓർഡർ ചെയ്ത് പതിയെ ഞങ്ങൾ ഹോട്ടൽ ഉടമയോട് അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് അവരും അടുത്തുള്ള കടക്കാരുമൊക്കെ സംഭവത്തിന്റെ ദൃക്‌സാക്ഷികളാണെന്നു മനസ്സിലാവുന്നത്.

ഈ പറയുന്ന മാവോയിസ്റ്റുകളെ പേടിയുള്ള നാട്ടുകാരെയൊന്നും വയനാട്ടിൽ നിന്നും ഞങ്ങൾക്ക് കണ്ടത്താൻ ആയില്ല. പകരം ഒളിഞ്ഞും തെളിഞ്ഞും അവരുടെ മനുഷ്യത്വത്തെ പിന്തുണക്കുന്ന, അവരുടെ മാന്യതയെ ക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന, പോലീസിനെയും രാഷ്ട്രീയക്കാരെയും പേടിയുള്ളവരെയാണ് അവിടെ കണ്ടത്.

ഈ മഞ്ഞരമയൊക്കെ എന്ത് ഊള പത്രമാണ്. ജനങ്ങളെ തമ്മിലടിപ്പിക്കാനും, തെറ്റായ വിവരങ്ങൾ പരത്തി നാട്ടിലുള്ളകുവരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം പത്രങ്ങളെയൊക്കെ നിരോധിക്കേണ്ട സമയം കഴിഞ്ഞു.

പത്രത്തിലുള്ള വാർത്ത കണ്ട്, സ്വന്തം കണ്ണുകൾ നുണ പറഞ്ഞതാണോ എന്ന് സംശയിച്ചിരിക്കുന്ന അവർ, മറ്റുള്ളവർക്ക് മുന്നിൽ സത്യം തുറന്നു പറഞ്ഞാൽ മേലാളന്മാരുടെ തോക്കിനിരയാകേണ്ടിവരുമെന്നും പേടിച്ചാണ് ദൃക്‌സാക്ഷികളായിരുന്നിട്ടുകൂടി അവരുടെ വായടഞ്ഞ് പോയത്.

“പാവപ്പെട്ടവന് പേടിയില്ല സാർ, പേടി പോലീസിനും രാഷ്ട്രീയ നേതാക്കൾക്കുമാണ്, അതുകൊണ്ട് ജനസുരക്ഷ എന്നാ പേരിലുള്ള പ്രഹസനങ്ങൾ നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു”

Leave a Reply