ഭരണകൂടത്തെ തുറന്നുകാട്ടുന്ന മാധ്യമങ്ങളും ജേർണലിസ്റ്റുകളും വേട്ടയാടപ്പെടുന്ന കാലം

ഒരു രാജ്യത്തെ ഏകാധിപത്യ ഭരണകൂടം ആ രാജ്യത്തെ ഭരണകൂട വിരുദ്ധരായ ജനങ്ങളോടുള്ള വിദ്വേഷം പ്രകടിപ്പിക്കുന്ന ആദ്യ നടപടികൾ കൈക്കൊള്ളുന്നത് അവരെ തുറന്നുകാട്ടുന്ന പത്രങ്ങളെയും പത്രപ്രവർത്തകരെയും ഇല്ലാതാക്കികൊണ്ടായിരിക്കും…


മൃദുലാ ഭവാനി

ഭരണകൂടത്തിന് അനുകൂലമായ വാർത്തകൾ സർക്കാർ അംഗീകൃത ന്യൂസ് ഏജൻസി വെബ്‌സൈറ്റുകളിൽ നിന്നും കോപി പേസ്റ്റ് ചെയ്യാത്ത എല്ലാ മാധ്യമങ്ങളും വരും വർഷങ്ങളിൽ പല തരത്തിൽ ഇല്ലാതാക്കപ്പെടാൻ പോകുകയാണ്, അതിശക്തമായ പ്രതിരോധം ഉണ്ടായിട്ടില്ലെങ്കിൽ. വാർത്താ വിനിമയത്തിനുള്ള സാധ്യത തന്നെ ഈ രാജ്യത്ത് ഇനി എത്രകാലം നിലനിൽക്കും എന്നൊന്നും സങ്കൽപിക്കാൻ തന്നെ കഴിയില്ല.

ന്യൂസ് റൂമുകളിൽ കാലങ്ങളായുള്ള ബ്രാഹ്‌മണ്യ ശീലങ്ങൾക്കും എഡിറ്റോറിയൽ ആധിപത്യത്തിനും അവരുടെ താൽപര്യങ്ങൾക്ക് ശക്തി സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ ദേശീയ മാധ്യമങ്ങളും വ്യത്യസ്ത ഭാഷാമാധ്യമങ്ങളും പിന്തുടർന്നു പോരുന്ന പല രീതികളും ശീലങ്ങളും എഴുതപ്പെട്ടതും എഴുതപ്പെടാത്തതും ആയ പല നിയമങ്ങളും ജാതീയവും വർഗീയവുമായത് അങ്ങനെയാണ്.

ഇന്ന് നിലനിൽക്കുന്ന ശ്വാസം വിട്ടുകൊണ്ട് ജോലി ചെയ്യാൻ പറ്റുന്ന സ്വതന്ത്രമായ അവസാന ഇടങ്ങളും ഇല്ലാതാക്കപ്പെടാനുള്ള പ്രകടമായ വലിയ നീക്കങ്ങളെ സ്റ്റേറ്റിന്റെ ഭാഗത്തുനിന്നും കരുതിയിരിക്കണം. ഇന്ത്യയിൽ മാധ്യമപ്രവർത്തകരുടെതായ ഒരു ശക്തമായ മുന്നണിയില്ല, മാധ്യമ സാഹോദര്യം എന്നത് പോലും ഇവിടെ വെറും സങ്കല്‍പം ആണ്. ഫ്രീലാൻസ് മാധ്യമപ്രവർത്തകരുടെ അതിജീവന അസ്ഥിരതയെ കുറിച്ചു പറയുകയെ വേണ്ട. എന്നാൽ കശ്മീരിൽ അതുണ്ട്, അവിടെ മാധ്യമപ്രവർത്തകരായി അതിജീവിക്കുക ഇന്ത്യയിലെത് പോലെ എളുപ്പമല്ലാത്തത് കൊണ്ട്.

ഒരു രാജ്യത്തെ ഏകാധിപത്യ ഭരണകൂടം ആ രാജ്യത്തെ ഭരണകൂട വിരുദ്ധരായ ജനങ്ങളോടുള്ള വിദ്വേഷം പ്രകടിപ്പിക്കുന്ന ആദ്യ നടപടികൾ കൈക്കൊള്ളുന്നത് അവരെ തുറന്നുകാട്ടുന്ന പത്രങ്ങളെയും പത്രപ്രവർത്തകരെയും ഇല്ലാതാക്കികൊണ്ടായിരിക്കും.

Leave a Reply