മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാൻ സർക്കാരിൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് എഴുത്തുകാരും ആക്ടിവിസ്റ്റുകളും

മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പോലീസ് അന്യായമായി അറസ്റ്റു ചെയ്ത് ജയിലിലടച്ചതിനെതിരെ സർക്കാരിൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക – മാധ്യമ രംഗങ്ങളിലെ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.

ഒരു മലയാളി പത്രപ്രവർത്തകൻ അറസ്റ്റിലായി ഇത്രയും ദിവസമായിട്ടും സർക്കാർ ഇടപെടുക മാത്രമല്ല ഔദ്യോഗികമായി ഒരു പ്രസ്താവന പോലും നടത്തിയില്ല എന്നത് തീർത്തും ഖേദകരമാണ് എന്നും, ഡൽഹിയിൽ ഔദ്യോഗികമായി സർക്കാരിന്റെ പ്രതിനിധിയെ നിയമിച്ച സർക്കാർ ഇക്കാര്യത്തിൽ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ചുവെന്നും പരാതിയിൽ പറയുന്നു.

പരാതിയിലെ പ്രസക്തഭാഗങ്ങൾ;

ഡൽഹിയിൽ അഴിമുഖം ഓൺലൈൻ ന്യൂസ് പോർട്ടലിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ മലയാളി മാധ്യമ പ്രവർത്തകനാണ് സിദ്ദിക്ക് കാപ്പൻ. ഇന്ത്യയിൽ തുടർക്കഥയായിക്കൊണ്ടിരിക്കുന്ന ദളിത് പീഡനങ്ങളിൽ മുൻപിൽ നിൽക്കുന്ന സംസ്ഥാനമായ ഉത്തർപ്രദേശിൽ സവർണ്ണ താക്കൂർ വിഭാഗത്തിപ്പെട്ടവർ ബലാൽസംഗം ചെയ്ത് കൊന്നു കളഞ്ഞ ദളിത് പെൺകുട്ടിയുടെ വീട്ടുകാരെ കണ്ട് വാർത്ത തയ്യാറാക്കാനാണ് സിദ്ദിഖ് ഹത്രാസിലേക്ക് പുറപ്പെട്ടത്. എന്നാൽ സംഭവ സ്ഥലമെത്തുന്നതിനു മുൻപ് സിദ്ദിക്കിനെയും ഒപ്പം സഞ്ചരിച്ചവരെയും അറസ്റ്റ് ചെയ്ത് ആദ്യം നിസാര വകുപ്പുകൾ ചുമത്തിയ പോലീസ് പിന്നീട് മറ്റൊരു എഫ് ഐ ആർ തയ്യാറാക്കി; യുഎപിഎ പോലുള്ള ഭീകര നിയമങ്ങൾ ചാർത്തി ജയിലിൽ അടയ്ക്കുകയാണ് ഉണ്ടായത്. ആദ്യത്തെ രണ്ടു ദിവസം കേസിനെക്കുറിച്ചുള്ള യാതൊരു വിവരവും ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ലഭിച്ചിരുന്നില്ല. സിദ്ദിഖ് ഒരു കൊടും ഭീകരനാണെന്ന് വരുത്തി തീർക്കാൻ വേണ്ടിയാണ് ഉത്തർപ്രദേശിലെ യോഗി സർക്കാർ ശ്രമിച്ചത്. അറസ്റ്റും തുടർന്നുണ്ടായ നടപടികളും അടിസ്ഥാന മനുഷ്യാവകാശങ്ങളുടെയും ഭരണഘടന ഉറപ്പു തരുന്ന അടിസ്ഥാന മൗലീക അവകാശങ്ങളുടെയും ലംഘനങ്ങളാണ്. ഒരു മുഴുവൻ സമയ പത്രപ്രവർത്തകനായ സിദ്ദിഖ് കാപ്പൻ അദ്ദേഹത്തിന്റെ തൊഴിൽ നിർവഹിക്കാൻ പുറപ്പെടുന്ന ഉദ്യമത്തിനിടയിലാണ് വ്യാജമായ കുറ്റം ചാർത്തപ്പെട്ട് ജയിലിലായത്.

ഒരു മലയാളി പത്രപ്രവർത്തകൻ അറസ്റ്റിലായി ഇത്രയും ദിവസമായിട്ടും സർക്കാർ ഇടപെടുക മാത്രമല്ല ഔദ്യോഗികമായി ഒരു പ്രസ്താവന പോലും നടത്തിയില്ല എന്നത് തീർത്തും ഖേദകരമാണ്. ഡൽഹിയിൽ ഔദ്യോഗികമായി സർക്കാരിന്റെ പ്രതിനിധിയെ നിയമിച്ച താങ്കളുടെ സർക്കാർ ഇക്കാര്യത്തിൽ എടുക്കുന്ന നിരുത്തരവാദപരമായ സമീപനം എല്ലാ കാര്യത്തിലും ഉടനടി നടപടികൾ സ്വീകരിച്ചു പരിഹാരം കാണാൻ ശ്രമിക്കുന്ന സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നതാണ്. ആയതിനാൽ പത്രപ്രവർത്തകനായ സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി സത്വര നടപടികൾ കൈക്കൊള്ളണമെന്നും പരാതിയിൽ പറയുന്നു.

പരാതിയിൽ ഒപ്പുവെച്ചവർ

ബി ആർ പി ഭാസ്കർ
ഡോ ടി ടി ശ്രീകുമാർ
ഡോ ജെ ദേവിക
ലതിക സുഭാഷ്
കെ കെ ബാബുരാജ്
സി ആർ നീലകണ്ഠൻ
എൻ പി ചെക്കുട്ടി
വി പി സുഹ്‌റ
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
സാബു കൊട്ടാരക്കര
തുളസീധരൻ പള്ളിക്കൽ
പി ടി നാസർ
കെ ജി ജഗദീശൻ
ശീതൾ ശ്യം
റെനി ഐലിൻ
അഡ്വ നൂർബീന റഷീദ്
കെ കെ രമ
ഡോ സോണിയാ ജോർജ്ജ്
അഡ്വ കെ പി മറിയുമ്മ
ഒ പി രവീന്ദ്രൻ
പ്രൊഫ കുസുമം ജോസഫ്
അംബിക
അമ്മിണി കെ വയനാട്
പ്രമീള ഗോവിന്ദ്
സുൽഫത്ത് എം
ഗോപാൽ മേനോൻ
ശ്രീജ നെയ്യാറ്റിൻകര
ദിനു വെയിൽ
ഡോ. വർഷ ബഷീർ
അജിത് കുമാർ എ എസ്
കെ കെ റൈഹാനത്ത്
അജയകുമാർ
സി എ അജിതൻ
പുരുഷൻ ഏലൂർ
ബാബുരാജ് ഭഗവതി
ജോളി ചിറയത്ത്
അഡ്വ കുക്കു ദേവകി
കെ എച്ച്‌ നാസർ
സോയ ജോസഫ്
ഷമീന ബീഗം
ജെന്നി റൊവീന
ലാലി പി എം
അപർണ ശിവകാമി
പ്രശാന്ത് സുബ്രഹ്മണ്യൻ
ഷഫീഖ് സുബൈദ ഹക്കിം
ജോൺ സാമുവൽ (ജെ എസ് അടൂർ)
ഡോ ധന്യ മാധവ്
ബൈജു മേരിക്കുന്ന്
അബ്ദുൽ ഹാദി കെ എച്ച്

Like This Page Click Here

Telegram
Twitter