പ്രസിഡന്റിനോടും കലഹിക്കുന്ന മേഗൻ

ലോകകപ്പ് നേടിയാലും പ്രസിഡന്റിന്റെ സ്വീകരണം വാങ്ങാൻ വൈറ്റ്ഹൗസിലേക്കില്ലെന്ന് അമേരിക്കന്‍ വനിതാ ഫുട്‍ബോൾ ടീം ക്യാപ്റ്റന്‍ മേഗൻ റാപിനോ ഈ കഴിഞ്ഞ വനിതാ ലോകകപ്പിനിടെ നിലപാടെടുത്തിരുന്നു. ട്രംപ് സർക്കാർ ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരാണെന്നും, സ്ത്രീവിരുദ്ധമാണെന്നും വംശവെറി പ്രചരിപ്പിക്കുന്നതാണെന്നും പറഞ്ഞുകൊണ്ടാതായിരുന്നു അത്.

ഫിഫ മികച്ച വനിതാതാരമായി തെരെഞ്ഞെടുത്തത് മേഗനെയാണ്. പുരസ്‌കാരമേറ്റു വാങ്ങിക്കൊണ്ട് മേഗൻ പറഞ്ഞത്, ലൈംഗിക ന്യൂനപക്ഷങ്ങൾക്കും ഇറാനിൽ സ്റ്റേഡിയത്തിൽ കയറാൻ ശ്രമിച്ച് പിടിയിലായി, കഴിഞ്ഞ ദിവസം കോടതിയിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത സഹാറിനും ഫ്രാൻ‌സിൽ വംശീയാധിക്ഷേപത്തിന് ഇരയായ ഫുട്ബോൾ താരങ്ങൾക്കുമൊപ്പമാണ് താനെന്നാണ്.
_ ഷിബിൻഷാ പുതുശേരി

Leave a Reply