റിജാസിനെതിരെയുള്ള കേസ് റദ്ദ് ചെയ്യുക; മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും ആവശ്യപ്പെടുന്നു
“ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവർത്തകരുടെ നീതിക്ക് വേണ്ടി എൽ.ഡി.എഫ് സർക്കാർ നിലകൊള്ളുമ്പോൾ ഇവിടെ റിജാസ് എം സിദ്ദീഖിന്റെ മാധ്യമ പ്രവർത്തക സ്വാതന്ത്ര്യത്തെ സർക്കാർ ഹനിക്കുകയാണ്. ഇത്തരം ഇരട്ട മുഖങ്ങൾ രാജ്യത്തുടനീളം വളർന്ന് കൊണ്ടിരിക്കുന്ന ഫാസിസത്തിനെത്തിരായ പോരാട്ടങ്ങളെ ദുർബലപ്പെടുത്തും…”
അന്യായമായി അഞ്ചു മുസ്‌ലിം യുവാക്കളെ കസ്റ്റഡിയിൽ എടുത്ത കേരള പോലീസിൻ്റെ മുസ്‌ലിം വിരുദ്ധ സമീപനം റിപ്പോർട്ട് ചെയ്ത വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ റിജാസിനെതിരെ ചുമത്തിയ കേസ് റദ്ദാക്കുക, സംയുക്ത പ്രസ്താവന:
കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടയിൽ നടന്ന ബോംബ് സ്ഫോടനത്തെ തുടർന്ന് പോലീസ് നടത്തിയ കരുതൽ തടങ്കലിൽ സംഭവിച്ച മുസ്‌ലിം വിരുദ്ധത ചൂണ്ടിക്കാണിച്ച് റിജാസ് എം സിദ്ദീഖ് മക്തൂബ് മീഡിയയ്ക്ക് എഴുതിയ റിപ്പോർട്ടിൽ സ്വമേധയാ കേസ് എടുത്ത സംസ്ഥാന സർക്കാരിൻ്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും യാതൊരു തെളിവുമില്ലതെ 5 മുസ്‌ലിം യുവാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തങ്ങൾ മാത്രമല്ല മീഡിയ വൺ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇതേ വാർത്ത സമാന സ്വഭാവത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി മക്തൂബിൻ്റെ എഡിറ്റർ പോലീസിനോട് പറഞ്ഞപ്പോൾ “നിങ്ങൾ ഇരു മാധ്യമങ്ങളും എന്തിനാണ് മുസ്‌ലിം വിഷയങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യുന്നത്?” എന്നതായിരുന്നു വടകര പോലീസിന്റെ പ്രതികരണം.
പോലീസ് സംസ്ഥാന വ്യാപകമായി തുടരുന്ന വംശീയ മുൻവിധിയെ തുറന്ന് കാണിച്ച “ഡെമോക്രാറ്റിക്ക് സ്റ്റുഡൻ്റ്സ് അസോസിയേഷൻ” സംസ്ഥാന കമ്മിറ്റി അംഗവും, സ്വാതന്ത്ര മാധ്യമ പ്രവർത്തകനുമായ റിജാസ് എം സിദ്ദീഖിനെതിരെയുള്ള സർക്കാർ നടപടി പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലും മാധ്യമ സ്വതന്ത്ര്യത്തിലുമുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ്. പോലീസിനേയും സർക്കാരിനേയും വിമർശിക്കാനുള്ള പൗരാവകാശ പ്രവർത്തകരുടേയും മാധ്യമ പ്രവർത്തകരുടേയും അവകാശങ്ങൾ കേന്ദ്രസർക്കാർ അടിച്ചമർത്തുന്നതിനു സമാനമായ രീതിയാണ് ഇടതുപക്ഷം എന്നവകാശപ്പെടുന്ന സംസ്ഥാന സർക്കാരും പിന്തുടരുന്നത്.
ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവർത്തകരുടെ നീതിക്ക് വേണ്ടി എൽ.ഡി.എഫ് സർക്കാർ നിലകൊള്ളുമ്പോൾ ഇവിടെ റിജാസ് എം സിദ്ദീഖിന്റെ മാധ്യമ പ്രവർത്തക സ്വാതന്ത്ര്യത്തെ സർക്കാർ ഹനിക്കുകയാണ്. ഇത്തരം ഇരട്ട മുഖങ്ങൾ രാജ്യത്തുടനീളം വളർന്ന് കൊണ്ടിരിക്കുന്ന ഫാസിസത്തിനെത്തിരായ പോരാട്ടങ്ങളെ ദുർബലപ്പെടുത്തും. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം ഗോഡി മീഡിയകളായി പരിവർത്തിക്കുന്ന സമകാലിക ഇന്ത്യയിൽ; മർദ്ദിത പക്ഷത്ത് നിൽക്കുന്ന സമാന്തര മാധ്യമങ്ങളെ കേന്ദ്രം ഭരിക്കുന്ന ആർഎസ്എസ് ഭരണകൂടം വേട്ടയാടുന്നതിന് സമാനമായി, കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ മക്തൂബ് അടക്കമുള്ള മാധ്യമങ്ങളേയും മാധ്യമ പ്രവർത്തകരേയും വേട്ടയാടുന്നത് അവസാനിപ്പിക്കണം.
ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അടിച്ചമർത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. കൃത്യമായ സോഴ്സുകളുടെ അടിസ്ഥാനത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത റിജാസ് എം സിദ്ദീഖിനെതിരെ പോലീസിനെ വിമർശിച്ചു എന്നും കലാപാഹ്വാനം നടത്തി എന്നുമുള്ള പേരിൽ വടകര പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ആഭ്യന്തരമന്ത്രി ഇടപെട്ട് ഉടൻ റദ്ദാക്കണമെന്നും റിജാസിന്റെ പക്കൽ നിന്നും അന്യായമായി പിടിച്ചെടുത്ത ഫോൺ തിരിച്ചു നൽകണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ഈ വിഷയത്തിൽ സ്വമേധയ കേസ് എടുത്ത സംസ്ഥാന സർക്കാരിന്റെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും മാധ്യമപ്രവർത്തന സ്വാതന്ത്രത്തിന്മേലുള്ള കടന്നാക്രമണവുമാണ്. ഇതിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു.
സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചവർ:
ആർ രാജഗോപാൽ (ടെലിഗ്രാഫ്), അജിംസ് (മീഡിയ വൺ) അസ്ല കയ്യാലത്ത്(മക്തൂബ് മീഡിയ), സി ദാവൂദ് (മീഡിയ വൺ), കെ പി സേതുനാഥ് (മലബാർ ജേർണൽ), ആർ സുനിൽ (മാധ്യമം), ഷഹീൻ അബ്ദുള്ള (- മക്തൂബ് മീഡിയ), കെ ടി റാം മോഹൻ (ഇക്കണോമിസ്റ്റ്), ശരത്ത് (കേരളീയം), ഡോ. രേഖാ രാജ്, സണ്ണി എം കപ്പിക്കാട് (ദളിത് ആക്ടിവിസ്റ്റ്), എം എൻ രാവുണ്ണി (പോരാട്ടം), ഡോ. എം എം ഖാൻ, ജോളി ചിറയത്ത് (അഭിനയത്രി), ഉനൈസ് പി കെ (സംവിധായകൻ), ലാലി പി എം (അഭിനയത്രി), എം ഗീതാനന്ദൻ (ആദിവാസി ആക്ടിവിസ്റ്റ്), അംബിക (മറുവാക്ക്), ഡോ. ജയശ്രീ, വി എസ് അനു (ദി ഫോർത്ത്), എം പി പ്രശാന്ത് (ചീഫ് അസോസിയറ്റ് ഡയറക്ടർ), കെ മുരളി (മാവോയിസ്റ്റ് സൈദ്ധാന്തികൻ), ഹരി (അറോറ ഓൺലൈൻ), പ്രശാന്ത് സുബ്രമണ്യൻ (ഏഷ്യൻ സ്പീക്സ്),
മഗ്ലിൻ ഫിലോമിന (ആക്ടിവിസ്റ്റ്), റാസിഖ് റഹീം, അജിത്ത് എം പച്ചനാടൻ (കവി), പ്രശാന്ത് എ ബി (കവി), ശരണ്യ മോൾ (മാധ്യമ പ്രവർത്തക), മൃദുല ഭവാനി (മാധ്യമ പ്രവർത്തക), അഷ്ഫാഖ് (മാധ്യമ പ്രവർത്തകൻ), അഭ മുരളീധരൻ (മാധ്യമ പ്രവർത്തക), തസ്നി ബാനു, അഡ്വ. ഭദ്രകുമാരി, സാജീദ് ഖാലിദ് (വെൽഫയർ പാർട്ടി), എം വി നദ്വി, ഷൈന, നസീം പാനയികുളം, ആദി (ക്വിയർ ആക്ടിവിസ്റ്റ്), പൊന്നു ഇമ (ക്വിയർ), ശീതൾ ശ്യാം (ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ്), അഖിൽ മേനിക്കോട്ട് (ഭീം ആർമി), നസീം (പി എസ് യു – സംസ്ഥാന ട്രഷർ), ലുഖ്മാൻ (വിപ്ലവ ജനകീയ മുന്നണി), സി പി നാഹാസ് (പുരോഗമന യുവജന പ്രസ്ഥാനം), ഹനീൻ (ഡെമോക്രാറ്റിക് സ്റ്റുഡൻ്റ്സ് അസോിയേഷൻ), നിഹാരിക (ക്വീർ വിദ്യാർഥി),
സുജ ഭാരതി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), സ്വപ്നേഷ് ബാബു(ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ മുന്നണി), അഡ്വ. തുഷാർ നിർമൽ സാരഥി, സഫീറ, ഷനീർ നിലമ്പൂർ (അധ്യാപകൻ), അർഷാദ് അസീസ് (അധ്യാപകൻ – കാലിക്കറ്റ് സർവകലാശാല), സേതു സമരം, കെ വി ഷാജി സമത (ആക്റ്റിവിസ്റ്റ് ), ഷഹിൻ ശിഹാബ് (ഫ്രറ്റേണിറ്റി), ഗാർഗി (വനജ കളക്ടീവ്), സുൽഫത്ത് ലൈല (ക്വീർ ആക്റ്റിവിസ്റ്റ്), അനഘ് (ഗവേഷകൻ), ദിനു വെയിൽ (ദിശ കേരള), ഉദയസ്വിനി കുഴൽമന്നം (വിദ്യാർത്ഥി), ഹനീൻ യൂസഫ് ഫ്ലോറൻസ് (ആർട്ട് ഡയറക്ടർ), റമീസ് അലിയാർ, പ്രശാന്ത് പ്രഭ ശാരങ്ധരൻ, പ്രസന്നൻ ധർമ്മപാലൻ, പ്രീജ (ജേർണലിസ്റ്റ്), മഹീൻ പി എം, രവീന്ദ്രൻ ചുള്ളിപറമ്പിൽ,
നാസർ മാലിക്, റഷീദ് മട്ടാഞ്ചേരി, ഹൈദർ (നാടക പ്രവർത്തകൻ), സൃതിൻ വസന്ത് (വീഡിയോ എഡിറ്റർ), പവിത്രൻ കുളങ്ങര (പൗരാവകാശ പ്രവർത്തകൻ), ഹുസ്ന ഹസൻ (അധ്യാപിക), ശർമിന (അധ്യാപിക), അഡ്വ. വഫ മറിയം, അഡ്വ. സമ അബ്ദുൽ മജീദ്, ഹനാൻ ബാഷർ (സാമൂഹികപ്രവർത്തകൻ), ശ്രീനേഷ് നിലമ്പൂർ, പി എ കുട്ടപ്പൻ, എം ആർ വിപിൻദാസ്, അഡ്വ. നിദ ഫസലിയ, അഷ്റഫ് കൊളത്തൂർ, മുഹ്സിൻ മുനീർ (വിദ്യാർഥി- ഡിയു), നബീൽ നഹാസ്, നനൂഷ് (എൻജിനീയർ), അയിഷ റിധ (വിദ്യാർഥി), റാനിയ റഹീം (വിദ്യാർഥി), അഭിഷേക് നിലമ്പൂർ (ഗവേഷകൻ), ദീപ്തി (ഗവേഷക), മുഹമ്മദ് നഹ്യ, മുബാറക് റാവുത്തർ.
Follow us on | Facebook | Instagram | Telegram | Twitter | Threads